Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇനി നോക്കേണ്ട... കുതിപ്പ് തുടര്‍ന്ന് മഞ്ഞലോഹം, ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് നല്‍കേണ്ടത്. 43000 പിന്നിട്ട് കുതിക്കുന്ന സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയാലും ആശങ്കപ്പെടേണ്ടതില്ല. അന്താരാഷ്ട്ര വിപണി സാഹചര്യം മോശമായിട്ടുണ്ട്. ഡോളര്‍ മൂല്യം ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണത്തിന് വില കയറാന്‍ കാരണമായി പറയുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 41920 രൂപയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അതിനിടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതും സ്വര്‍ണവില ഉയരാന്‍ ആരംഭിച്ചതും. യുദ്ധം അവസാനിക്കാനുള്ള സാധ്യത കുറഞ്ഞതിനാല്‍ വിപണിയില്‍ ആശങ്ക തുടരും.

gold-price-today

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43200 രൂപയാണ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5400 രൂപയായി. ഇതിന് മുമ്പ് സ്വര്‍ണത്തിന് ഈ വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. വിപണിയില്‍ ആശങ്ക തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

അതേസമയം, വിപണിയില്‍ നേരിയ ആശ്വാസം നല്‍കുന്ന കാര്യം എണ്ണവില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല എന്നതാണ്. യുദ്ധം ആരംഭിച്ച കഴിഞ്ഞ ശനിയാഴ്ച വലിയ തോതില്‍ വില കൂടിയെങ്കിലും പിന്നീട് വില ഉയര്‍ന്നില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറില്‍ നിന്ന് 87ലേക്ക് ഉയര്‍ന്ന എണ്ണ വില ഇപ്പോള്‍ 85.48 ഡോളറില്‍ നില്‍ക്കുകയാണ്.

എന്തുകൊണ്ടാണ് എണ്ണവില വര്‍ധിക്കാത്തത് എന്ന സംശയം സ്വഭാവികമാണ്. എണ്ണ സമ്പത്ത് യഥേഷ്ടമുള്ള പശ്ചിമേഷ്യയില്‍ യുദ്ധം നടക്കുമ്പോള്‍ സ്വാഭാവികമായും വില വര്‍ധിക്കേണ്ടതാണ്. എന്നാല്‍ എണ്ണ വ്യാപാരത്തെ യുദ്ധം ഇതുവരെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം, ഇറാനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ എണ്ണവില ഉയരാന്‍ വഴിയൊരുക്കും.

ഡോളര്‍ ഇന്‍ഡക്‌സ് ഇടിഞ്ഞുവരുന്നത് സ്വര്‍ണവിലയ്ക്ക് തിരിച്ചടിയാണ്. 107ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞിരിക്കുകയാണ് ഡോളര്‍ ഇന്‍ഡക്‌സ്. മറ്റു പ്രധാന കറന്‍സികള്‍ മൂല്യം വര്‍ധിക്കുകയും ചെയ്തു. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം കൂടുതലായി വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതോടെ വില ഇനിയും കൂടിയേക്കും.

അതേസമയം, സ്വര്‍ണം വാങ്ങണമെന്ന് അത്യാവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നിലവില്‍ നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ അതാണ് പോംവഴി. അതേസമയം, അഡ്വാന്‍സ് ബുക്കിങ് സ്‌കീം പല ജ്വല്ലറികളും വിവിധ രൂപത്തിലാണ് നല്‍കുന്നത്. ഒന്നിലധികം ജ്വല്ലറികളില്‍ ഇത് സംബന്ധിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷം ബുക്ക് ചെയ്യുന്നതാകും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+