Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്ന് പൊള്ളുന്നു!! സ്വര്‍ണം വിട്ടുപിടിക്കാം... വില കുത്തനെ മുകളിലേക്ക്, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണത്തിന്റെ പോക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കൂടിയിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കുറയുമെന്ന പ്രതീക്ഷയില്ല. അത്യാവശ്യമില്ലാത്തവര്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്നാക്കം പോകുന്നതാണ് ഉചിതം. അതേസമയം, നിക്ഷേപമായി കരുതുന്നവര്‍ക്ക് വാങ്ങുകയും ചെയ്യാം.

ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ഈ മാസം തന്നെയാണ് സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണം കുതിക്കുന്നത് എന്നതും എടുത്തുപറയണം. ഈ മാസം അഞ്ചിന് രേഖപ്പെടുത്തിയ പവന്‍ വില 41920 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 44500 രൂപ പിന്നിട്ട് കുതിക്കുകയാണ് സ്വര്‍ണം. രണ്ടാഴ്ചയ്ക്കിടെ 2600 രൂപയിലധികം വര്‍ധിച്ചു എന്ന് ചുരുക്കം.

gold-price-today

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44560 രൂപയാണ്. ബുധനാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 200 രൂപ പവന് കൂടി. രണ്ട് ദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5570 രൂപയിലെത്തി. വരും ദിവസങ്ങളില്‍ വില വര്‍ധിക്കുമോ എന്ന് വ്യക്തമല്ല. ബുധനാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ മറ്റുഘടകങ്ങളില്‍ മാറ്റം സംഭവിച്ചിട്ടില്ല.

ഡോളര്‍ അല്‍പ്പം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 106.60 എന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇനിയും മുന്നേറ്റം നടത്തിയാല്‍ സ്വര്‍ണവിലയില്‍ കുറവ് വരും. എന്നാല്‍ ഡോളറിന് കരുത്ത് കാണിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ആഗോള വിപണിയിലുള്ളത്. ഇന്ത്യന്‍ രൂപ അല്‍പ്പം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.27 എന്ന നിരക്കിലാണ്.

അതേസമയം, എണ്ണവില വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ബുധനാഴ്ചയിലെ നിരക്ക് തുടരുകയാണ്. നാമമാത്രമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 91 ഡോളറാണ് ഇന്ന് നല്‍കേണ്ടത്. അതേസമയം, പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യം തുടരുന്നതിനാല്‍ ഏത് സമയവും എണ്ണ വിലയില്‍ മാറ്റം വരാം. എണ്ണവില ഉയര്‍ന്നാല്‍ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തും. അതേസമയം, ലബ്‌നാനിലെ ഹിസ്ബുല്ലയും ഇറാനും ഇസ്രായേലിനെതിരെ നീങ്ങുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. ഇറാന്റെ ഏത് നീക്കവും എണ്ണവിപണിയെ ബാധിക്കും.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44560 രൂപയാണ് നല്‍കേണ്ടതെങ്കിലും ഈ തുകയ്ക്ക് ആഭരണം കിട്ടില്ല. പവന്‍ വിലയ്ക്ക് പുറമെ, പണിക്കൂലിയും നികുതിയും കൊടുക്കണം. പവന്‍ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. അങ്ങനെ വരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 48000 രൂപ വരെ മുടക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+