സ്വര്‍ണവിലയില്‍ പ്രതീക്ഷ വേണ്ട; ഇന്ന് വീണ്ടും കൂടി, പുതിയ വില നിലവാരം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചാഞ്ചാടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കയറി. അമേരിക്കന്‍ വിപണിയിലെ ആശങ്കയാണ് ഇതിന് കാരണമായി പറയുന്നത്. വലിയ പ്രതിസന്ധിയിലേക്കാണ് അമേരിക്ക പോകുന്നത്. ഇതില്‍ നിന്ന് രക്ഷ തേടുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷേ ഫലം കണ്ടിട്ടില്ല. ഇതോടെ വിപണിയും നിക്ഷേപകരും ആശങ്കയിലാണ്.
ഓരോ ദിവസവും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുകയാണ്. ഈ മാസം തുടക്കത്തില്‍ 44000ത്തില്‍ നിന്നിരുന്ന വില പിന്നീട് 45000ത്തിലേക്ക് മാറി. പിന്നീട് വീണ്ടും ഈ സംഖ്യയില്‍ നിന്ന് കുറഞ്ഞു. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണം എത്തുമോ എന്ന ആശങ്കയാണുള്ളത്.

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 45000 രൂപയാണ്. 200 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 5625 രൂപ നല്‍കണം. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇത് ദുഃഖകരമായ വാര്‍ത്തയാണ്. എന്നാല്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ വില കുറയുന്ന ദിവസം തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ വില കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയല്ല.
സ്വര്‍ണം പവന്റെ വിലയാണ് 45000. അതേസമയം, ഒരു പവന്‍ ആഭരണം ലഭിക്കാന്‍ ഈ വില നല്‍കിയാല്‍ മതിയാകില്ല. സ്വര്‍ണം എത്ര തൂക്കമാണോ അതിനുള്ള തുക, ആഭരണത്തിന്റെ പണിക്കൂലി, സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി, ഇതിന് പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന് വിലയിടുക.
അമേരിക്കന്‍ ഡോളര്‍ മൂല്യം ഭേദപ്പെട്ട നിലയിലാണിപ്പോള്‍. ഡോളര്‍ ഇന്‍ഡക്‌സ് 103ല്‍ നില്‍ക്കുകയാണ്. അതേസമയം, അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന വിഷയത്തില്‍ തീരുമാനമാകാത്തതാണ് വെല്ലുവിളി. ഈ മാസം പൂര്‍ത്തിയാകുന്നത് വരെയാണ് പരിധി ഉയര്‍ത്താനുള്ള സമയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായമുണ്ടായില്ലെങ്കില്‍ അമേരിക്കന്‍ ട്രഷറി സത്ംഭിക്കും. ലോക രാജ്യങ്ങളില്‍ ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്യും.












Click it and Unblock the Notifications