സ്വര്‍ണവില കുറയും; അല്‍പ്പം കാത്തിരിക്കാം... ശുഭ പ്രതീക്ഷ നല്‍കും ചില ഘടകങ്ങള്‍, ഇന്നത്തെ നിലവാരം
കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി ചില ഘടകങ്ങള്‍. വരും ദിവസങ്ങൡ സ്വര്‍ണവില കുറഞ്ഞേക്കും. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ലഭിക്കുന്നത് ആശ്വാസ വിവരങ്ങളാണ്. അതേസമയം, ഇന്ന് കേരളത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 45000ത്തില്‍ താഴെയാണ്. വില വീണ്ടും കുറയുമോ എന്ന് പരിശോധിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ വിവരങ്ങള്‍.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5560 രൂപയും. ചൊവ്വാഴ്ചയും ഇതേ വിലയായിരുന്നു. ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ചാണ് ഈ വിലയിലെത്തിയത്. ബുധനാഴ്ച വിലയില്‍ മാറ്റമില്ലെങ്കിലും ആഗോള വിപണിയില്‍ വില കുറയുന്നതിനുള്ള പശ്ചാത്തലം ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരളത്തിലും ഉണ്ടായേക്കും.

സ്വര്‍ണവില കുറയുമെന്ന കാര്യത്തില്‍ രണ്ടു ശുഭ സൂചനകളാണ് ലഭിക്കുന്നത്. ഒന്ന് ഡോളര്‍ ഇന്‍ഡക്‌സില്‍ ഉയര്‍ച്ചയുണ്ടായി എന്നതാണ്. കഴിഞ്ഞ ദിവസം ഡോളര്‍ ഇന്‍ഡക്‌സ് അല്‍പ്പം ഇടിഞ്ഞിരുന്നു. ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. രാവിലെയുള്ള വ്യാപാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ഡോളര്‍ ഇന്‍ഡക്‌സ് 104.17 ആയി ഉയര്‍ന്നിരിക്കുകയാണ്. .05 ശതമാനം നേട്ടത്തിലാണ് ഇന്‍ഡക്‌സ്. അതുകൊണ്ടുതന്നെ ഡോളറുമായി മല്‍സരിക്കുന്ന ആറ് കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് വന്നു. ആ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന അളവ് കുറയും. ഇത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വില കുറയും.
രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച വന്നതും ആശ്വാസകരമാണ്. ഒരു ഡോളറിന് 82.56 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ ദിവസം 82.61 ആയിരുന്നു മൂല്യം. ഇനിയും രൂപയുടെ മൂല്യം ഉയരേണ്ടതുണ്ട്. രൂപയുടെ മൂല്യം കൂടിയാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും. അതേസമയം, വിപണി സാഹചര്യം സ്ഥായിയല്ല എന്ന് അഭിപ്രായപ്പെടുന്ന വിപണി നിരീക്ഷകരുമുണ്ട്.
അമേരിക്കന്‍ വിപണിയില്‍ ആശങ്ക ബാക്കിയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. അടുത്താഴ്ചയാണ് ഫെഡറല്‍ റിസര്‍വിന്റെ യോഗം. പലിശ നിരക്ക് ഉയര്‍ത്തുന്ന തോത് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പം സൃഷ്ടിച്ച ഭീതി അല്‍പ്പം അകന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല എന്ന് കരുതുന്നു.
എന്തുകൊണ്ടാണ് അമേരിക്കന്‍ വിപണി സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേത് എന്നതു തന്നെയാണ് ഉത്തരം. ലോകത്തെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് വ്യാപാര ഇടപാടുകളുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും മറ്റു രാജ്യങ്ങളെയും ബാധിക്കും.
മാത്രമല്ല, ലോകത്തെ മിക്ക ഇടപാടുകളും ഇപ്പോഴും നടക്കുന്നത് ഡോളറിലാണ്. പ്രാദേശിക കറന്‍സികള്‍ ഡോളറിന് പകരമാകണം എന്ന ആശയത്തിന് ശക്തി പകരുന്നുണ്ട് എന്നത് മറ്റൊരു കാര്യം. രൂപയില്‍ ഇടപാട് നടത്താന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ ഇതിന് തയ്യാറായിട്ടുമുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ ശ്രമം തുടരുകയാണ്. ചൈന നേരത്തെ പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണം എന്ന് വാദിക്കുന്നവരാണ്.












Click it and Unblock the Notifications