Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനിയും കൂടുമോ? വരുന്ന മാറ്റങ്ങള്‍ അറിയാം; ആശ്വാസമായി ഒരു ഘടകം

കൊച്ചി: മലയാളികളെ ഏറെ ആകര്‍ഷിക്കുന്ന ലോഹമാണ് സ്വര്‍ണം. ഏതൊരു ആഘോഷവും കെങ്കേമമാക്കാന്‍ മലയാളി സ്വര്‍ണം കൂടെ ചേര്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. സമീപകാലത്ത് സ്വര്‍ണവിലയില്‍ വന്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇനി എന്താണ് സംഭവിക്കാന്‍ സാധ്യത എന്ന് വിശദീകരിക്കാം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44080 രൂപയാണ് വില. വെള്ളിയാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായ 43760 രൂപയില്‍ നിന്ന് വെള്ളിയാഴ്ച അല്‍പ്പം കൂടുകയായിരുന്നു. എന്നാല്‍ ഇനി എന്ത് സംഭവിക്കും?

gold-price-today

അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം പരിശോധിച്ചാല്‍ സ്വര്‍ണത്തിന് വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത. ഡോളര്‍ ഇന്‍ഡക്‌സ് ഇടിഞ്ഞതാണ് ഇതിന് കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലാണ് നില്‍ക്കുന്നത്. നേരത്തെ ദിവസങ്ങള്‍ക്ക് മുമ്പ് 104ല്‍ ആയിരുന്നു. ഡോളറിന് മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടും.

എന്തുകൊണ്ടാണ് ഡോളറിന് മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുന്നത് എന്ന സംശയം സ്വാഭാവികമാണ്. ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട ആറ് കറന്‍സികളുടെ മൂല്യം കൂടുന്നതാണ് ഇതിന് കാരണം. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. മാത്രമല്ല, നിക്ഷേപകര്‍ ആശങ്കയിലാകുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതും സ്വര്‍ണവില കൂടാന്‍ കാരണമാണ്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് ഇതിന് കാരണം. നേരത്തെ ഡോളറിനെതിരെ 82.50 ഉണ്ടായിരുന്ന രൂപ ഇപ്പോള്‍ 81.90 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. ഇത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

ഈ ആഴ്ചയുടെ തുടക്കത്തില്‍ കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 44400 രൂപയായിരുന്നു. ശനിയാഴ്ചയായപ്പോള്‍ വില 44080 രൂപയായി. ഒരാഴ്ച്ചയിലെ വില പരിശോധിച്ചാല്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍ അടുത്താഴ്ച കാര്യങ്ങള്‍ മാറിമറിയുമെന്ന് അന്താരാഷ്ട്ര വിപണി നിരീക്ഷകര്‍ പറയുന്നു. ഡോളര്‍ അഞ്ചാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എന്നതാണ് എടുത്തുപറയേണ്ടത്.

യൂറോപ്യന്‍ കേന്ദ്രബാങ്ക്, ജപ്പാന്‍ കേന്ദ്ര ബാങ്ക് എന്നീ പ്രമുഖ ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ആറു മാസത്തിനകം രണ്ടുതവണയായി പലിശ കൂട്ടുമെന്ന സൂചന ഫെഡ് റിസര്‍വ് നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബാങ്കുകള്‍ നിരക്കില്‍ മാറ്റം വരുത്തുന്നത്. അടുത്ത മാസവും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് സൂചന നല്‍കിയിട്ടുണ്ട്. യൂറോ കരുത്താര്‍ജിച്ചാല്‍ ഡോളറിന് തിരിച്ചടിയാകും. ഇത് സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+