Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം റെക്കോര്‍ഡ് ഇടിവില്‍; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില, ഇന്നത്തെ നിലവാരം അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ചയ്ക്ക് പിന്നാലെ ഇന്നും വില ഇടിവ് രേഖപ്പെടുത്തിയതോടെ സെപ്തംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണം. വരുംദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സൂചന. ഡോളര്‍ മൂല്യം വര്‍ധിച്ചെങ്കിലും എണ്ണവില ഉയര്‍ന്നത് നേരിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിന് വില കുറയാന്‍ ഇടയാക്കും. അതേസമയം, രൂപയുടെ മൂല്യത്തില്‍ ഇന്ന് നേരിയ മുന്നേറ്റമുണ്ടായതും ആശ്വാസമാണ്. എന്നാല്‍ എണ്ണവില ഉയരാന്‍ തുടങ്ങിയത് വിപണിയെ അസ്ഥിരമാക്കും. വിപണിയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും സ്വര്‍ണവിലയിലും പ്രതിഫലിക്കും. രണ്ടാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണിപ്പോള്‍ സ്വര്‍ണം.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43600 രൂപയാണ്. 200 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച 160 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 360 രൂപ കുറയുമ്പോള്‍ ഉപഭോക്താവിന് വലിയ ആശ്വാസമാണ്. ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയിലും നികുതിയിലുമെല്ലാം കുറവ് വരാന്‍ ഇത് സഹായിക്കും.

ഡോളര്‍ ഇന്‍ഡക്‌സ് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. 106.17 എന്ന നിരക്കിലാണ് ഇന്‍ഡക്‌സ്. ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഇതോടെ ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കുറയുകയും വില ഇടിയുകയും ചെയ്യും. അതേസമയം, രൂപ ഇന്ന് നേരിയ മുന്നേറ്റം നടത്തി. ഡോളറിനെതിരെ 83.23 എന്ന നിരക്കിലാണ് രൂപ.

എണ്ണവില ആഗോള വിപണിയില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 94.89 എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഡോളര്‍ ആണ് ബാരലിന് ഉയര്‍ന്നത്. അടുത്തിടെ 96 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് 93ലേക്ക് കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങൡ വിപണിയില്‍ കണ്ടേക്കും.

അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5475 രൂപയില്‍ തുടരുകയാണ്. പവന് 43800 രൂപയും. അതേസമയം, 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയാണ് വില. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 74800 രൂപയാണ് നല്‍കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+