സ്വര്‍ണവില കുറഞ്ഞു; നേരിയ ആശ്വാസം... രൂപയും ഡോളറും ഉയരുന്നു, ഇന്നത്തെ നിലവാരം
കൊച്ചി: രണ്ട് ദിവസത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഡോളറും രൂപയും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനിടെയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്. ആഗോള വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്ന എണ്ണ വിലയിലും നേരിയ ഇടിവ് ഇന്ന് രേഖപ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ് ഇന്നത്തെ വില നിലവാരം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43560 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ രണ്ടു ദിവസം 43640 രൂപയായിരുന്നു. 80 രൂപയുടെ കുറവാണ് സംഭവിച്ചത്. 5445 രൂപയാണ് ഗ്രാമിന് നല്‍കേണ്ടത്. അതേസമയം, വരും ദിവസങ്ങളില്‍ വില കുറയുമോ എന്ന് പറയാന്‍ സാധിക്കില്ല. കാരണം വിപണിയിലെ സാഹചര്യം അസ്ഥിരമായി തുടരുകയാണ്. വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കുന്നു.

രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ വ്യാഴാഴ്ച ഡോളറിനെതിരെ 82.72 എന്ന നിലയിലായിരുന്നു എങ്കില്‍ ഇന്ന് 82.60 എന്ന നിരക്കിലേക്ക് എത്തി. രൂപയുടെ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും. എന്നാല്‍ എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ആശങ്ക സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന എണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ് പ്രകടമായി. 77.95 ഡോളറിനാണ് ബ്രെന്റ് ക്രൂഡിന്റെ വില്‍പ്പന. അതേസമയം, സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഉല്‍പ്പാദനം കുറയുകയും ആവശ്യക്കാര്‍ പതിവ് പോലെ തുടരുകയും ചെയ്താല്‍ വില വര്‍ധിക്കും. ഇത് സമ്പദ് വ്യവസ്ഥയെ മൊത്തം ബാധിക്കും.
അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് നേരിയ മുന്നേറ്റം പ്രകടമായി. 102.44 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. 0.17 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡോളര്‍ മൂല്യമേറുമ്പോള്‍ സ്വാഭാവികമായും മറ്റു പ്രധാന കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് വരും. ഡോളറിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്ന സാഹചര്യവുമുണ്ടാകും. എന്നാല്‍ ഇതൊരു സുസ്ഥിര മുന്നേറ്റമാണ് എന്ന് പറയാനാകില്ല.
ഡോളറും സ്വര്‍ണവും നേര്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. രൂപ മൂല്യമേറുമ്പോഴും സമാനമായ വിപണി സാഹചര്യമുണ്ടാകും. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43560 രൂപയാണ് നല്‍കേണ്ടതെങ്കിലും ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്ക് നിരക്കും നല്‍കണം. ജൂലൈ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ പാടില്ല.












Click it and Unblock the Notifications