Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു; ആഭരണ പ്രേമികള്‍ക്ക് തിരിച്ചടി... ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. ആഗോള വിപണിയിലെ സാഹചര്യം അസ്ഥിരമായി തുടരുന്നാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡോളര്‍ ഇന്‍ഡക്‌സ് ഇടിയുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ജൂലൈ ഒന്നിന് കേരളത്തിലെ സ്വര്‍ണവില പവന് 43320 രൂപയായിരുന്നു. പിന്നീട് 43240ലേക്ക് കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാല്‍ പിന്നീട് വിപണി സാഹചര്യം മാറുകയും വില നേരിയ തോതില്‍ ഉയരുകയുമായിരുന്നു. ഇന്ന് ജൂലൈയിലെ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച 160 രൂപ വര്‍ധിച്ചതിന് പിന്നാലെയാണിത്.

gold-rate

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44000 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയും നല്‍കണം. ഡോളര്‍ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങിലും വില കൂടാന്‍ തന്നെയാണ് സാധ്യത. സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ഉചിതം. ആറ് മാസത്തെ കാലയളവിലേക്കാണ് മിക്ക ജ്വല്ലറികളിലും അഡ്വാന്‍സ് ബുക്കിങ് സ്വീകരിക്കുന്നത്.

എന്തുകൊണ്ടാണ് സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നത് എന്ന സംശയം സ്വാഭാവികമാണ്. ഡോളര്‍ ഇന്‍ഡക്‌സ് കൂപ്പുകുത്തുന്നതാണ് പ്രധാന കാരണം. 100.44 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ഇത്രയും ഇടിയുന്നത് ഏറെ കാലത്തിന് ശേഷമാണ്. മാസങ്ങള്‍ക്ക് മുമ്പ് 108 വരെയുണ്ടായിരുന്നു. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് രേഖപ്പെടുത്തുന്നതോടെ മറ്റു പ്രധാന കറന്‍സികള്‍ ശക്തി പ്രാപിക്കുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതാണ് സ്വര്‍ണവില കൂടാന്‍ കാരണം.

എണ്ണ വില ഉയരുന്നത് വിപണി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ബ്രെന്‍ഡ് ക്രൂഡിന് 80.45 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. ഒരാഴ്ച മുമ്പ് ബാരലിന് 75 ഡോളറുണ്ടായിരുന്ന എണ്ണയാണ് തുടര്‍ച്ചയായി വില വര്‍ധിക്കുന്നത്. ഇതാകട്ടെ അവശ്യ വസ്തുക്കളുടെ വില ഉയരാന്‍ കാരണമാകും. മാത്രമല്ല, ഇറക്കുമതി ചെലവ് വര്‍ധിക്കുകയും വ്യാപാര കമ്മി ഉയരാന്‍ ഇടയാക്കുകയും ചെയ്യും.

വിപണിയില്‍ ആശങ്ക വ്യാപിക്കുന്നു എന്നതാണ് വലിയ വെല്ലുവിളി. ആശങ്ക വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. അമേരിക്കയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പമാണ് മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് സമീപകാലത്ത് പ്രതീക്ഷിക്കാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+