Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു; കേരളത്തില്‍ നാലാംദിനവും മാറ്റമില്ലാതെ സ്വര്‍ണം, വിശദാംശങ്ങള്‍

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച മുതല്‍ ഇന്നുവരെ ഒരു പവന്‍ സ്വര്‍ണത്തിന് 44080 രൂപയാണ് വില. അതേസമയം, ഗള്‍ഫ് പ്രവാസികള്‍ക്ക് സ്വര്‍ണവിലയില്‍ അല്‍പ്പം ആശ്വാസമുണ്ട്. യുഎഇയില്‍ വിലയില്‍ നേരിയ ഇടിവുണ്ടായി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. ആഗോളതലത്തിലും സ്വര്‍ണവിലയില്‍ നേരിയ കുറവ് പ്രകടമാണ്.

കേരളത്തില്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് രണ്ടാം തിയ്യതിയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 44800 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് 15ന് രേഖപ്പെടുത്തി. 43760 രൂപ. ഏറെ നാള്‍ക്ക് ശേഷമാണ് സ്വര്‍ണവില 44000ത്തിന് താഴെ എത്തിയത്. ഇന്നത്തെ സ്വര്‍ണവില പവന് 44080 രൂപയും ഗ്രാമിന് 5510 രൂപയുമാണ്.

gold

യുഎഇയില്‍ നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദുബായ് ജ്വല്ലറി ഗ്രൂപ്പ് നല്‍കുന്ന കണക്കു പ്രകാരം 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 237 ദിര്‍ഹമാണ്. നേരത്തെ ഇത് 237.25 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 219.5 ദിര്‍ഹമാണ് ഇന്നത്തെ വില. ആഗോളതലത്തില്‍ ഔണ്‍സ് സ്വര്‍ണത്തിന് 1955.49 ഡോളറാണ് വില. 0.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. 102.38 എന്ന നിരക്കിലാണ് ഡോളര്‍. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് വരും ദിവസങ്ങളില്‍ കേരളത്തിലടക്കം സ്വര്‍ണവില കുറയുന്നതിന് കാരണമായേക്കും. ഇന്ത്യന്‍ രൂപ 81.96 എന്ന നിരക്കിലാണ് വ്യാപാരം. ഡോളറും രൂപയും കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് വരും.

ഉയര്‍ന്ന വില കാരണം കേരളത്തില്‍ വ്യാപാരം കുറഞ്ഞുവെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. പുതിയ സ്വര്‍ണം വാങ്ങുന്നവരിലാണ് കുറവ് വന്നിരിക്കുന്നത്. അതേസമയം, പഴയ സ്വര്‍ണം മാറ്റിവാങ്ങാനെത്തുന്നവരും സ്വര്‍ണാഭരണം വില്‍ക്കാനെത്തുന്നവരും കൂടിയിട്ടുണ്ട്. ആഭരണത്തിന്റെ വിലയ്ക്ക് പുറമെ, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ നല്‍കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഭീമമായ വില വരും.

യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ ലാഭം യുഎഇയില്‍ നിന്ന് വാങ്ങുന്നതാണ്. 5000 രൂപയോളം ഒരു പവനില്‍ കുറവ് യുഎഇയിലാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള സ്വര്‍ണം ലഭിക്കുമെന്നതും പണിക്കൂലി കുറവാണ് എന്നതും യുഎഇയിലെ സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എന്നാല്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിന് സ്ത്രീകള്‍ക്കും പുരുഷനും വ്യത്യസ്തമായ പരിധിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+