സ്വര്‍ണവില സ്തംഭിച്ചു; അവസരം മുതലാക്കി ആഭരണ പ്രേമികള്‍... ഇന്നത്തെ നിലവാരം
കൊച്ചി: കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വില തന്നെയാണ് തുടരുന്നത്. വരും ദിവസങ്ങൡ വിലയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഉപഭോക്താക്കള്‍ ജ്വല്ലറികളില്‍ വിളിച്ച് അന്വേഷിക്കുന്നതത്രെ. വലിയ തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു. ചാഞ്ചാട്ട സാധ്യതയാണ് അവര്‍ കാണുന്നത്.
വില കുറഞ്ഞ് നില്‍ക്കുന്നതാണ് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സന്തോഷം. വ്യാപാരം പച്ച പിടിക്കണമെങ്കില്‍ വിലയില്‍ കുറവ് വരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയും കുറയുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരാണ് പല ഉപഭോക്താക്കളും. വില അന്വേഷിച്ച് വിളിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഈ ചോദ്യമാണ് ഉന്നയിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

ആഗസ്റ്റ് ഒന്നിന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്ന വില 44320 രൂപയാണ്. ഇന്ന് 43280 രൂപയാണ്. 1040 രൂപയുടെ കുറവാണ് മൂന്നാഴ്ച്ചയ്ക്കിടെ സംഭവിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പവന് 43280 രൂപയും ഗ്രാമിന് 5410 രൂപയും തുടരുകയാണ്. കേരള വിപണിയില്‍ ഇനി തിങ്കളാഴ്ചയാണ് വില മാറ്റം അറിയാന്‍ സാധിക്കുക.
സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍ ആഗോള വിപണിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഡോളറിന്റെ മൂല്യം, വിപണിയിലെ സുസ്ഥിരത, ലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും. ആഭ്യന്തര വിപണിയിലെ രൂപയിലെ മാറ്റം, ആവശ്യക്കാരുടെ എണ്ണം എന്നിവയും സ്വര്‍ണവിലയില്‍ മാറ്റം വരാന്‍ കാരണമാകും.
ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. വിപണിയില്‍ സുസ്ഥിര സാഹചര്യമുണ്ടായാലും സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടാകില്ല. രാജ്യങ്ങള്‍ തമ്മിലുള്ള പോരും രാഷ്ട്രീയ അസ്ഥിരതയും സ്വര്‍ണവില ഉയരാന്‍ കാരണമാകും. വിപണിയിലെ ഇത്തരം മാറ്റങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വില കുറഞ്ഞ സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈന്‍-റഷ്യ യുദ്ധമുണ്ടായ വേളയില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. ലോകരാജ്യങ്ങള്‍ ഇരുപക്ഷവും ചേരുന്ന സാഹചര്യം വന്നതോടെ വീണ്ടും ആഗോള യുദ്ധം വരുമോ എന്ന ഭീതി സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് വിപണിയെ മൊത്തം ബാധിച്ചു. ആശങ്ക വര്‍ധിക്കുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഏത് കാലത്തും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെയാണ് കാണുന്നത്. കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുമ്പോള്‍ വില കൂടുക സ്വാഭാവികം.
സുസ്ഥിരമായ സാമ്പത്തിക സാഹചര്യമോ രാഷ്ട്രീയ സാഹചര്യമോ സൃഷ്ടിക്കാന്‍ സാധ്യത കുറവായതിനാല്‍ സ്വര്‍ണവില ഉയരുക തന്നെയാണ് ചെയ്യുക. എന്നാല്‍ പൊടുന്നനെയുള്ള വില വര്‍ധനവ് നിലവില്‍ പ്രതീക്ഷിക്കുന്നില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ വില ഉയരുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് നേരിയ കുറവ് സംഭവിച്ചു. ഈ മാസം 1000 രൂപയുടെ കുറവ് വന്നു. വില ഇടിയുന്ന സമയങ്ങളില്‍ വാങ്ങുന്നതാണ് നല്ലത്. ഇനിയും കുറയുമെന്ന് കാത്തിരിക്കുന്നത് ഉചിതമാകില്ല.












Click it and Unblock the Notifications