സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു; അവസരം മുതലെടുക്കാം... ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വിലയാണ് രേഖപ്പെടുത്തുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണിത്. അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ജ്വല്ലറി ഉടമകല്‍ പ്രതീക്ഷിക്കുന്നു. സാധാരണ വില കുറയുമ്പോള്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കാറുണ്ട്.
ഇന്ത്യന്‍ രൂപ അല്‍പ്പം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡോളറിന്റെ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എണ്ണവില ബാരലിന് 90 ഡോളറിന് മുകളിലാണ്. വിപണി സാഹചര്യം ഇതുപോലെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി നിരീക്ഷകര്‍ പറയുന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43880 രൂപയാണ്. ശനിയാഴ്ച മുതല്‍ ഇതേ വില തുടരുകയാണ്. സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5485 രൂപയാണ് നല്‍കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് നാലാം തിയ്യതിയിലെ 44240 രൂപയായിരുന്നു.
ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭ്യന്തര രംഗത്ത് വലിയ ആശ്വാസമാണിത്. ഡോളറിനെതിരെ 82.93 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ 83.30 വരെ എത്തിയിരുന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ രാജ്യത്ത് സ്വര്‍ണവില കുറയാനുള്ള വഴിയൊരുങ്ങും. ഡോളര്‍ മൂല്യം കൂടിയാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയും.
സ്വര്‍ണവില കുറയുന്ന സാഹചര്യത്തില്‍ തിടുക്കമുള്ളവര്‍ വാങ്ങുക സ്വാഭാവികമാണ്. അല്ലാത്തവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുക നല്‍കിയും നിശ്ചിത ശതമാനം തുക നല്‍കിയും ബുക്ക് ചെയ്യാം. പൂര്‍ണമായും തുക നല്‍കി ബുക്ക് ചെയ്യുമ്പോള്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും.
എണ്ണവിലയിലെ മാറ്റമാണ് വിപണിയില്‍ ആശങ്കയുള്ള കാര്യം. സൗദി അറേബ്യയും റഷ്യയും ചേര്‍ന്ന് 13 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് ഓരോ ദിവസവും കുറച്ചിരിക്കുന്നത്. വിപണിയില്‍ എണ്ണ കുറയാന്‍ ഇത് കാരണമാകും. ലഭ്യത കുറയുമ്പോള്‍ വില സ്വാഭാവികമായും ഉയരും. മാസങ്ങള്‍ക്ക് മുമ്പ് ബാരലിന് 75 ഡോളറുണ്ടായിരുന്ന വിലയാണിപ്പോള്‍ 90 ഡോളറിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications