സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറിയും കുറഞ്ഞും വലിയ ആശങ്കയില്ലാതെ പോയിരുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. മാത്രമല്ല എണ്ണ വില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടെ വിപണി ആശങ്കയിലേക്ക് നീങ്ങി.
രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ വലിയ ആശങ്കയാണ്. ഡോളറിനെതിരെ 82.62 എന്ന നിരക്കിലാണ് രൂപ. സമീപ കാലത്തൊന്നും ഇത്തരത്തില്‍ രൂപ ഇടിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസമായി മൂല്യ ശോഷണം തുടരുകയാണ്. പ്രവാസികള്‍ക്ക് ഇത് നേട്ടമാണെങ്കിലും ആഭ്യന്തര വിപണിയില്‍ അവശ്യവസ്തുക്കളുടെ വില കൂടാന്‍ കാരണമാകും.

കേരളത്തില്‍ ഇന്ന് സ്വര്‍ണം ഒരു പവന് 43640 രൂപയാണ്. വെള്ളിയാഴ്ച 43320 രൂപയായിരുന്നു. 320 രൂപയുടെ വര്‍ധനവാണ് ഒരു പവന്മേല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വില വര്‍ധനവ്. വരും ദിവസങ്ങളിലും വില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് അനുമാനിക്കുന്നു.
ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള ഒരു കാരണം. ഡോളര്‍ ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത് 102.27 എന്ന നിരക്കിലാണ്. 0.9 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യത്തില്‍ ഉയര്‍ച്ച വന്നു. ഈ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
എണ്ണവില വര്‍ധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് വില കൂടാന്‍ കാരണം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 78.47 ഡോളരാണ് ഇന്നത്തെ വില. എണ്ണയ്ക്ക് ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ സ്വാഭാവികമായും എണ്ണ വില കൂടണമെന്ന് ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തോടെയാണ് ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദി തീരുമാനിച്ചത്. പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനം സൗദി കുറയ്ക്കുമ്പോള്‍ 5 ലക്ഷം ബാരല്‍ റഷ്യയും കുറയ്ക്കും. വേണ്ടി വന്നാല്‍ വരും മാസങ്ങളിലും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ഇതോടെ അവശ്യവസ്തുക്കളുടെ വില കൂടുമെന്ന് ഉറപ്പാണ്.
എണ്ണ വില ഉയരുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കും. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഒരു വസ്തുവാണ് എണ്ണ. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില ഉയരുന്നത് വ്യാപാര കമ്മി വര്‍ധിക്കാന്‍ കാരണമാകും. ഇത് ഇന്ത്യന്‍ രൂപയെ ബാധിക്കുകയും ചെയ്യും. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ഒരു പോംവഴി.












Click it and Unblock the Notifications