ആശ്വാസം തീര്‍ന്നോ? സ്വര്‍ണവില വര്‍ധിച്ചു... കേരളത്തിലെ ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് നാലാംദിനമുള്ള ഈ വര്‍ധനവ്. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിപണിയില്‍ നിന്നുള്ള ആശങ്ക. ഇന്ന് സ്വര്‍ണത്തിന് നേരിയ വര്‍ധനവ് മാത്രമാണുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് നാലാം തിയ്യതിയാണ്. 44240 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് തുടര്‍ച്ചയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43920 രൂപയിലേക്ക് എത്തി. ഇത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വിലയില്‍ നേരിയ മുന്നേറ്റമുണ്ടായി.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 44000 രൂപയാണ്. 80 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപ കൂടി 5500 രൂപയായി. ഇന്ന് സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവമാണ്. അതേസമയം, വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. അങ്ങനെയാണെങ്കില്‍ ഭാവിയില്‍ വിലയേറിയാലും ആശങ്കപ്പെടേണ്ടി വരില്ല.
സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഒരു പവന്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം വരെ കുറവിലാണ് ജ്വല്ലറികള്‍ തിരിച്ചെടുക്കുന്നത്. വ്യത്യസ്ത ജ്വല്ലറികളിലെ സ്വര്‍ണമാണെങ്കില്‍ ഇത് ആറ് ശതമാനം വരെ കുറഞ്ഞേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാറ്.
അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തിയത് 104.91ലാണ്. ഡോളര്‍ ഇന്‍ഡക്‌സ് ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യന്‍ വിപണിയിലെ വെല്ലുവിളി. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.17 ലാണുള്ളത്. രൂപ മൂല്യമിടഞ്ഞാല്‍ ആര്‍ബിഐ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. കഴിഞ്ഞ ദിവസം ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളറായിരുന്നു വില. എന്നാല്‍ ഇന്ന് 89.30ലെത്തി. ഇത് താല്‍ക്കാലികമായ മാറ്റമാണ് എന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. എണ്ണവില പരിധി വിട്ടാല്‍ പണപ്പെരുപ്പ ഭീഷണിയുണ്ടാകും.












Click it and Unblock the Notifications