Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഇന്നും വര്‍ധിച്ചു... പുതിയ നിലവാരം ഇങ്ങനെ

കൊച്ചി: ഓരോ ദിവസവും നേരിയ തോതിലുള്ള വര്‍ധനവാണ് സ്വര്‍ണവിലയില്‍ പ്രകടമാകുന്നത്. ഒരാഴ്ചത്തെ വില പരിശോധിക്കുമ്പോഴാണ് വിലയിലുണ്ടായ വലിയ അന്തരം മനസിലാകുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം നിലനില്‍ക്കുകയാണ് സ്വര്‍ണത്തില്‍. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയിലും സ്വര്‍ണവില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വര്‍ധിച്ചിരിക്കുന്നത്. അമേരിക്കന്‍ വിപണിയിലെ അസ്ഥിരതയാണ് നിക്ഷേപകരില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇതുകാരണം സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിരിക്കുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസവും സ്വര്‍ണവില കൂടും.

g

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44760 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച 44680 രൂപയും തിങ്കളാഴ്ച 44520 രൂപയുമായിരുന്നു. ഓരോ ദിവസവും നേരിയ തോതിലുള്ള വര്‍ധനവ് സംഭവിക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഒറ്റയടിക്കുള്ള കുതിച്ചുചാട്ടമല്ല. പകരം പതിയെ വര്‍ധിക്കുന്നു. ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വലിയ അന്തരം വിലയിലുണ്ടാകും.

അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് ആഗോള വിപണി നേരിടുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കും. അതുകൊണ്ടുതന്നെ, അത്തരം കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം കൂടുതല്‍ വാങ്ങുന്ന സാഹചര്യം വരും. ഇത് സ്വര്‍ണവില കൂടാന്‍ കാരണമാകും. ആവശ്യക്കാര്‍ ഏറുമ്പോള്‍ വില കൂടുമെന്ന തത്വം സ്വര്‍ണത്തിലും സംഭവിക്കുന്നു.

44760 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഒരു ഗ്രാമിന് 5595 രൂപയും നല്‍കണം. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങണമെന്നുണ്ടെങ്കില്‍ ഈ തുക മതിയാകില്ല. ഇതിനോട് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ക്കേണ്ടി വരും. ചുരുങ്ങിയത് ഒരു പവന്‍ ആഭരണത്തിന് 4000 രൂപയോളം അധികം നല്‍കേണ്ടി വരും.

ഒരു വര്‍ഷം മുമ്പ് സ്വര്‍ണത്തിന് ഇത്രയും വില വര്‍ധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍ വിപണിയില്‍ പ്രതിസന്ധി രൂപപ്പെടുമ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ഇതാണ് സ്വര്‍ണത്തിന് അടിക്കടി വില ഉയരാന്‍ കാരണം. ഈ മാസം പതിനാലിന് 45320 എന്ന സര്‍വകാല റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്.

വിപണിയിലെ സാഹചര്യം അടിസ്ഥാനപ്പെടുത്തി, ഇനിയും വില ഉയരുമെന്ന് തന്നെയാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിച്ചാല്‍ സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. എന്നാല്‍ വലിയ വിലക്കുറവിന് സാധ്യതയില്ല. പകരം ചാഞ്ചാട്ടത്തിനാണ് സാധ്യത. വലിയ വിലക്കുറവ് സംഭവിക്കണമെങ്കില്‍ ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകണം. നിലവില്‍ അതിന് സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+