Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഞെട്ടിച്ചു; വീണ്ടും റെക്കോര്‍ഡിലേക്ക്... ഇന്ന് മാത്രം കൂടിയത് 700 ഓളം രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. ഇന്ന് മാത്രം വര്‍ധിച്ചത് 700ഓളം രൂപയാണ്. ഇത്രയും വര്‍ധന സമീപ ദിവസങ്ങളളില്‍ ആദ്യമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കുറയുകയും പിന്നീട് മാറ്റമില്ലാതെ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവുണ്ടായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന വിവരമാണിത്.

അമേരിക്കന്‍ വിപണിയിലെ അസ്ഥിരതയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചേക്കും. ഇതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2000 ഡോളര്‍ കടന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും.

g

കേരളത്തിന് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45200 രൂപയാണ് നല്‍കേണ്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു പവന് 44560 കൂപയായിരുന്നു. ഇന്ന് 640 രൂപയാണ് ഒരു പവനില്‍ വര്‍ധിച്ചിരിക്കുന്നത്. ഇത്രയും വര്‍ധന അടുത്ത ദിവസങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയാണ് നല്‍കേണ്ടത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.

ഇതിന് മുമ്പ് 45000 കടന്ന് സ്വര്‍ണവില കുതിച്ചത് കഴിഞ്ഞ മാസമാണ്. ഏപ്രില്‍ 14ന് 45340 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്നു. പിന്നീട് പതിയെ കുറയുന്നതാണ് കണ്ടത്. ചാഞ്ചാട്ടവും വിലയില്‍ പ്രകടമായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചാണ് ഇന്നത്തെ വില രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണം ആഭരണമായി കിട്ടണമെങ്കില്‍ 45200 രൂപ മതിയാകില്ല എന്നത് വേറെ കാര്യം.

ഇന്ന് വൈകീട്ടാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്താനിരിക്കുന്നത്. വന്‍തോതില്‍ പലിശ നിരക്ക് കൂട്ടുമോ അല്ലെങ്കില്‍ നിലവിലെ നിരക്ക് നിലനിര്‍ത്തുമോ എന്ന ആശങ്കയുണ്ട്. ഈ ആശങ്കയാണ് ആഗോള വിപണിയില്‍ പ്രതിഫലിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 2016 ഡോളറാണ് പുതിയ വില. വ്യാപാരം തുടങ്ങിയ വേളയില്‍ ഇതിനേക്കാള്‍ വില കൂടിയിരുന്നു. പിന്നീടാണ് 2016 ഡോളറില്‍ സ്ഥിരപ്പെട്ടത്.

ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് ഉയര്‍ത്തുമെന്നാണ് വിപണി അവലോകനം നടത്തുന്നവര്‍ പ്രവചിക്കുന്നത്. അതേസമയം, പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നാല്‍ ബാങ്കിങ് മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. പലിശ നിരക്ക് നിലവിലെ തോതില്‍ നിന്ന് മാറ്റം വരുത്തിയില്ലെങ്കില്‍ ആശങ്ക വര്‍ധിക്കും. ഇത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നതിന് കാരണമാകുമെന്നും നിരീക്ഷകര്‍ പറയുന്നു.

ആശങ്ക വര്‍ധിച്ചാല്‍ നിക്ഷേപകരും മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടും. ഇത് ആഗോള തലത്തില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ തന്നെയാണ് ഇന്ന് കേരള വിപണിയിലും പ്രതിഫലിച്ചത്. കേരളത്തില്‍ 45200 രൂപയാണ് രേഖപ്പെടുത്തിയതെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ ഈ തുക മതിയാകില്ല.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ചുരുങ്ങിയത് 3000 രൂപയോളം പണിക്കൂലി വന്നേക്കാം. ആഭരണങ്ങളുടെ ഡിസൈന്‍ അടിസ്ഥാനത്തിലാണ് പണിക്കൂലി നിശ്ചയിക്കുക. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി ആയി ഈടാക്കും. ഇതിന് പുറമെ 40 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും വാങ്ങും. ഇതെല്ലാം കൂടി ചേര്‍ത്താണ് ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില നിശ്ചയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+