Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഉയര്‍ന്നു; ജ്വല്ലറികള്‍ക്ക് നല്‍കിയ സാവകാശം തീരുന്നു, ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധം

കൊച്ചി: കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് ആശ്വാസ ദിനങ്ങളായിരുന്നുവെങ്കില്‍ ഈ ആഴ്ച മറിച്ചാകുമോ? ആശങ്ക വര്‍ധിപ്പിച്ച് ആദ്യ ദിനത്തില്‍ സ്വര്‍ണവില കൂടി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായ 43280 രൂപയില്‍ നിന്ന് വില കൂടുകയാണിപ്പോള്‍. ജ്വല്ലറി വ്യാപാരികള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ച് ഹാള്‍മാര്‍ക്കിങിന് നല്‍കിയ ഇടക്കാല ആശ്വാസം തീരുകയാണ്.

കഴിഞ്ഞാഴ്ച ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 43480 രൂപയാണ്. ഗ്രാമിന് 5435 രൂപയും. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് നന്നതാണ് സ്വര്‍ണത്തിന് നേരിയ വിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുന്നത്.

gold

ഡോളര്‍ ഇന്‍ഡക്‌സില്‍ 0.15 ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. 102.75ലാണ് ഇന്‍ഡക്‌സ്. ഡോളര്‍ ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുകയാണ് ചെയ്യുക. അതേസമയം, രൂപയുടെ മൂല്യം ഇന്ന് ഡോളറിനെതിരെ 81.95 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തില്‍ നേരിയ മാറ്റം മാത്രമാണുള്ളത്.

സ്വര്‍ണത്തിന്റെ ഹാള്‍മാര്‍ക്കിങ് വീണ്ടും നിര്‍ബന്ധമാകുകയാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു എങ്കിലും ജ്വല്ലറി വ്യാപാരികളുടെ അഭ്യര്‍ഥന പരിഗണിച്ച് സമയം നീട്ടി നല്‍കുകയായിരുന്നു. ജൂണ്‍ 30 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്കിങ് ചെയ്ത ആഭരണം മാത്രമേ രാജ്യത്ത് വില്‍ക്കാവൂ.

കേരളത്തില്‍ ഇടുക്കി ജില്ലയ്ക്ക് ഹാള്‍മാര്‍ക്കിങിന് ഇളവ് നല്‍കിയിട്ടുണ്ട്. ബാക്കി ജില്ലകളില്‍ ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധമാകും. ബിഐഎസ് ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിക്കുമെന്നാണ് സൂചന. ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത ആഭരണങ്ങള്‍ ഇനി ജ്വല്ലറികളില്‍ വില്‍ക്കാന്‍ പാടില്ല. നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറികള്‍ക്കെതിരെ നടപടിയുണ്ടാകും.

കേരളത്തില്‍ തൃശൂരില്‍ ഹാള്‍മാര്‍ക്കിങിന് വിപുലമായ സൗകര്യമുണ്ട്. എല്ലാ ജില്ലകളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വില്‍ക്കുന്നതിന്റെയും സ്‌റ്റോക്കുള്ളതിന്റെയും കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭ്യമാകുക എന്നതാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ക്രമവിരുദ്ധമായ ഇടപാടുകള്‍ തടയുകയും ചെയ്യും.

സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ലഭിക്കുമെന്നതിന് പുറമെ പരിശുദ്ധിയുള്ള സ്വര്‍ണം മാത്രമേ വില്‍ക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയും ഹാള്‍മാര്‍ക്കിങിന്റെ ലക്ഷ്യമാണ്. ഓരോ ആഭരണത്തിനും ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാണ്. സ്ഥാപനത്തിന്റെ പേരും പരിശുദ്ധി വ്യക്തമാക്കുന്ന എച്ച്‌യുഐഡി നമ്പറുമെല്ലാം ഇനി സ്വര്‍ണത്തിന്മേലുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+