Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് വില വര്‍ധിച്ചു, സുപ്രധാന തീരുമാനത്തിന് കാതോര്‍ത്ത് വിപണി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. ആഗോള തലത്തില്‍ ഉള്‍പ്പെടെ വിപണിയില്‍ പ്രകടമാകുന്ന ചാഞ്ചാട്ടത്തിന്റെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ദിവസം വില കുറയുകയാണ് ചെയ്തതെങ്കില്‍ ഇന്ന് വില വര്‍ധിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. ഇതിനെ ആശ്രയിച്ചിരിക്കും വരുംദിവസങ്ങളിലെ സ്വര്‍ണവില.

ഈ മാസം ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് പവന് 800 രൂപയാണ് കൂടുതല്‍. ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 43240 രൂപയും കൂടിയ വില 44560 രൂപയുമാണ്. ഈ മാസം 20നാണ് കൂടിയ വില രേഖപ്പെടുത്തിയത്. പിന്നീട് വില കുറയുന്നതാണ് കണ്ടതെങ്കിലും ഇന്ന് വര്‍ധിച്ചു.

gold-rate

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44120 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ വര്‍ധിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 44120 രൂപയായിരുന്നു. ചൊവ്വാഴ്ചയാണ് 44000ത്തില്‍ എത്തിയത്. ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് നല്‍കേണ്ടത് 5515 രൂപയാണ്. വിപണിയിലെ ചാഞ്ചാട്ടത്തിനിടെ വലിയ മാറ്റം വിലയിലുണ്ടാകുമോ എന്ന് ഉടനെ അറിയാം.

അമേരിക്കന്‍ വിപണി പ്രതിസന്ധി നേരിടുന്നതാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ചൊവ്വാഴ്ച മുതല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നുണ്ട്. മൂന്നാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന മൂല്യത്തിലാണിപ്പോള്‍ ഡോളര്‍. ഇന്നാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗം. പലിശ നിരക്ക് ഉയര്‍ത്താനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ ബാങ്ക് യോഗം വ്യാഴാഴ്ചയും ജപ്പാന്റെ ബാങ്ക് യോഗം വെള്ളിയാഴ്ചയും നടക്കും.

ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ റിസര്‍വ്. പണപ്പെരുപ്പം കുറയ്ക്കലും ബാങ്കിന്റെ ലക്ഷ്യമാണ്. ഇതിനുവേണ്ട തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണത്തിന് വില കുറയും. എന്നാല്‍ ഡോളറിനെ കൈവിടാന്‍ പ്രമുഖ രാജ്യങ്ങള്‍ തീരുമാനിച്ചത് തിരിച്ചടിയാണ്.

ചൈന, ഇന്ത്യ, യുഎഇ ഉള്‍പ്പെടെയുള്ള വ്യാപാര രംഗത്തെ പ്രമുഖരായ രാജ്യങ്ങള്‍ ആഭ്യന്തര കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യുഎഇ- ഇന്ത്യ വ്യാപാരം രൂപ-ദിര്‍ഹത്തിലാണ് നടക്കുക. നേരത്തെ എല്ലാ വ്യാപാരവും ഡോളര്‍ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെയും യുഎഇയുടെയും തീരുമാനം ഡോളറിന് തിരിച്ചടിയാണ്. മാത്രമല്ല, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുമായി സ്വന്തം കറന്‍സികളില്‍ ഇടപാടിന് ധാരണയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+