Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വെട്ടിത്തിളങ്ങി; വിലയില്‍ വന്‍ വര്‍ധന, സര്‍വകാല റെക്കോര്‍ഡിലേക്ക്, ഇന്നത്തെ നിരക്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇത്രയും വലിയ വര്‍ധനവ് ഒരു ദിവസം സംഭവിക്കുന്നത് ആദ്യമായിട്ടാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ആയിരത്തിലധികം രൂപയാണ് ഒരു പവന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 41920 രൂപയായിരുന്നു. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2400 രൂപ അധികം നല്‍കണം. യുക്രൈന്‍ യുദ്ധം, പലസ്തീന്‍ യുദ്ധം, ആഗോള വിപണിയിലെ സാഹചര്യം, ഡോളര്‍ മൂല്യത്തില വ്യത്യാസം എന്നിവയെല്ലാം സ്വര്‍ണവിലയിലെ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാണ്.

gold

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 44320 രൂപയാണ്. ഒരു ഗ്രാമിന് 140 രൂപയാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണം കിട്ടണമെങ്കില്‍ നല്‍കേണ്ടത് 5540 രൂപയാണ്. എന്നാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ 47000 രൂപയെങ്കിലും ചെലവ് വരും.

സെപ്തംബര്‍ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില 44240 രൂപയായിരുന്നു. സെപ്തംബര്‍ നാലിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. കഴിഞ്ഞ മാസം അവസാന വാരം വലിയ ഇടിവ് രേഖപ്പെടുത്തിയാണ് 41920 രൂപയിലേക്ക് എത്തിയത്. പിന്നീട് പശ്ചിമേഷ്യ യുദ്ധം തുടങ്ങിയതോടെ വില കുതിച്ചുകയറി.

ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തുന്നത് 106ലാണ്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.42 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം കുറഞ്ഞതും ഡോളറിന്റെ മൂല്യം കയറിയതും സ്വര്‍ണവിലയിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണമാണ്. മാത്രമല്ല, എണ്ണവിലയില്‍ അഭൂത പൂര്‍വമായ വര്‍ധവനും ഉണ്ടായിട്ടുണ്ട്. വിപണിയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

എണ്ണവിലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിലവര്‍ധനവുണ്ടായി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളര്‍ പിന്നിട്ടു. 82 ഡോളറില്‍ നിന്നാണ് രണ്ട് ഘട്ടമായി 90ലെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും എണ്ണവില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിപണിയെ കൂടുതല്‍ അസ്ഥിരമാക്കുകയും സ്വര്‍ണവില കുതിച്ചുകയറാന്‍ ഇടയാക്കുകയും ചെയ്യും.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇടപെടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാത്രമല്ല, അമേരിക്കക്ക് പുറമെ റഷ്യയും ഇടപെട്ടേക്കുമെന്ന സൂചനകളും വരുന്നു. ഇതെല്ലാം വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിക്കാന്‍ കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+