Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാം ദിനം സ്വര്‍ണവില മാറി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില, ഇന്നത്തെ നിലവാരം അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. അഞ്ച് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് വിലയില്‍ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 44000 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. ദേശീയ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടും കേരള വിപണിയില്‍ മാറ്റം വരാതിരുന്നത് ചര്‍ച്ചയായിരിക്കെയാണ് ഇന്ന് വില ഉയര്‍ന്നത്.

ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 44080 രൂപയാണ് ഒരു പവന് നല്‍കേണ്ടത്. ഗ്രാമിന് 5510 രൂപയാണ് വില. ആഗോള വിപണിയില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടായേക്കാം. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ആഭ്യന്തര വിപണിയില്‍ വില കുറയാനും സാധ്യതയുണ്ട്.

gold

ഇന്ന് രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വരികയാണ് ചെയ്തത്. 99.75 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡോളര്‍ ഇടിയുന്നത് സ്വര്‍ണവിലയില്‍ വര്‍ധനവിന് ഇടയാക്കും. അമേരിക്കന്‍ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്.

അതേസമയം, എണ്ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണവില വര്‍ധിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ സൗദി അറേബ്യയും റഷ്യയും നടത്തിയിരുന്നു എങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 79.30 ഡോളര്‍ വരെ എത്തിയെങ്കിലും ഇന്ന് 78.75 എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് വിപണിയില്‍ ആശ്വാസമുണ്ടാക്കുന്നു. എണ്ണവില ഉയരുന്നത് അവശ്യവസ്തുക്കളുടെ വില വര്‍ധനവിനും വ്യാപാര കമ്മി വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുമായിരുന്നു.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സുപ്രധാന യോഗം അടുത്താഴ്ച ചേരും. ധനനയം അവലോകനം ചെയ്യാനാണ് യോഗം. പലിശ നിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. നിരക്കില്‍ മാറ്റം വന്നാല്‍ വിപണിയില്‍ പ്രതിഫലിക്കും. പണപ്പെരുപ്പം കുറയ്ക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഇന്ന് എത്ര രൂപ നല്‍കണം എന്നാണ് ഒരു ഉപഭോക്താവിന് അറിയാന്‍ താല്‍പ്പര്യം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ, ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി നല്‍കേണ്ടി വരും. കൂടാതെ ഇവ രണ്ടും ചേര്‍ന്ന സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. ഇതിന് പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 45 രൂപയും ഈടാക്കും. മൊത്തം ചേരുമ്പോള്‍ ഒരു പവന് 47900 രൂപ വരെ വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+