സ്വര്‍ണവില ഇനി നോക്കേണ്ട!! കുത്തനെ വര്‍ധിക്കുന്നു... ഇന്നത്തെ നിലവാരം അറിയാം
കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണോ. ഈ ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ഓരോ ദിവസവും സ്വര്‍ണത്തിന് വില കുതിച്ചുയരുകയാണ്. 44500 കടന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില്‍പ്പന. വരും ദിവസങ്ങളിലും വില ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
എന്താണ് സ്വര്‍ണവില ഉയരാനുള്ള കാരണം എന്നറിയാന്‍ ഏവര്‍ക്കും താല്‍പ്പര്യമുണ്ടാകും. പ്രധാന കാരണം ഡോളര്‍ ഇന്‍ഡക്‌സിലെ ഇടിവാണ്. 100 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ആഴ്ചകള്‍ക്ക് മുമ്പ് 104ല്‍ ഉണ്ടായിരുന്ന ഡോളര്‍ ഇന്‍ഡക്‌സ് മൂക്കുകുത്തിയതോടെ മറ്റു കറന്‍സികള്‍ക്ക് മൂല്യമേറി. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നതിനാലാണ് സ്വര്‍ണവില ഉയരുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 44560 രൂപയാണ്. ചൊവ്വാഴ്ച 44080 രൂപയായിരുന്നു. ബുധനാഴ്ച 400 രൂപ വര്‍ധിച്ചു. ഇന്ന് വീണ്ടും 80 രൂപ കൂടി. 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഓരോ ദിവസവും വില ഉയരാന്‍ തന്നെയാണ് നിലവിലെ സാധ്യത. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5570 രൂപയാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ജ്വല്ലറികള്‍ അനുവദിക്കുന്ന അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ അപ്രതീക്ഷിത വിലക്കയറ്റ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാം. ബുക്ക് ചെയ്യുന്ന സമയത്തെ വിലയോ വാങ്ങുന്ന സമയത്തെ വിലയോ ഏതാണ് കുറവ്, അത് നല്‍കി സ്വര്‍ണം സ്വന്തമാക്കാന്‍ സാധിക്കുന്ന വഴിയാണ് അഡ്വാന്‍സ് ബുക്കിങ്. കേരളത്തിലെ മിക്ക ജ്വല്ലറികളിലും ഈ സംവിധാനമുണ്ട്.
ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 45740 രൂയാണ്. മെയ് മാസത്തിലായിരുന്നു ഇത്രയും ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. ഡോളര്‍ കൂപ്പുകുത്തുകയാണ്. അമേരിക്ക നേരിടുന്ന പണപ്പെരുപ്പ നിരക്കാണ് ഇതിന് ഒരു വെല്ലുവിളി.
ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെടാന്‍ പോകുന്നു എന്ന വാര്‍ത്തകളും വരുന്നുണ്ട്. ലോകത്തെ വ്യാപാരത്തിന്റെ പ്രധാന ഇടപാടുകളെല്ലാം നടക്കുന്നത് ഡോളറിലാണ്. സമീപകാലത്ത് ഇന്തയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താന്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇന്തോനേഷ്യയുമായും ഇന്ത്യ ധാരണയിലെത്തി കഴിഞ്ഞു.
44560 രൂപ എന്നത് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില മാത്രമാണ്. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഈ തുക മതിയാകില്ല. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത സ്വര്‍ണാഭരണം ജൂലൈ ഒന്ന് മുതല്‍ കേരളത്തില്‍ വില്‍ക്കുന്നില്ല.












Click it and Unblock the Notifications