Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസഘട്ടം കഴിഞ്ഞു; സ്വര്‍ണ വില തിരിച്ചുകയറുന്നു... ഇന്നത്തെ വില അറിയാം, ലാഭം കൊയ്യാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഏറെ നാള്‍ക്ക് ശേഷം തിരിച്ചുകയറുന്നു. ഇത് രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞു തന്നെ നില്‍ക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ സ്വര്‍ണവിലയില്‍ 8000 രൂപയുടെ വര്‍ധനവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം അവസാന വാരം മുതലാണ് വലിയ തോതിലുള്ള ഇടിവ് തുടങ്ങിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 42680 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് 41920 രൂപയും. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വില ഉയരുകയാണ്.

gold-price

വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് ഒരു പവന് 42000ത്തില്‍ തിരിച്ചെത്തിയ സ്വര്‍ണവില ഇന്ന് 200 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന് 42200 രൂപയും ഒരു ഗ്രാമിന് 5275 രൂപയുമായി ഉയര്‍ന്നു. ഒരു ഗ്രാമിന് ഇന്ന് 25 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും നേരിയ വര്‍ധനവ് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ആഘോഷ സീസണ്‍ വരുന്നതാണ് വില വര്‍ധനവിന് ഒരു കാരണമായി പറയുന്നത്.

ദസറയം ശേഷം ദീപാവലിയും വരുന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാനാണ് സാധ്യത. അതുകൊണ്ടുതന്നെ വില വര്‍ധിക്കാനും വഴിയൊരുങ്ങും. ഉത്തരേന്ത്യയല്‍ വലിയ തോതില്‍ സ്വര്‍ണ ഇടപാടുകള്‍ക്ക് സാധ്യതയുള്ള ആഴ്ചകളാണ് വരാന്‍ പോകുന്നത്. അതേസമയം, ഡോളര്‍ മൂല്യത്തില്‍ അല്‍പ്പം കുറവ് വന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാണ്.

ഡോളര്‍ ഇന്‍ഡക്‌സ് 107ല്‍ നിന്ന് 106ലേക്ക് കുറഞ്ഞിട്ടുണ്ട്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യുക. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ വ്യതിയാനം പ്രകടമല്ല. ഡോളറിനെതിരെ 83.12ലാണ് രൂപയുടെ വ്യാപാരം. എണ്ണയുടെ വിലയില്‍ വലിയ ആശ്വാസമുണ്ടായത് വിപണിയില്‍ അനുകൂല ഘടകമാണ്.

എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.58 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. മൂന്നാഴ്ച മുമ്പ് ഇത് 96 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയാണ് ചെയ്യുന്നത്. വില കൂട്ടാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും തന്ത്രങ്ങള്‍ പൊളിഞ്ഞിട്ടുണ്ട്. എങ്കിലും ഈ വര്‍ഷം അവസാനം വരെ ഇരു രാജ്യങ്ങളും പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്.

എണ്ണവില വര്‍ധിച്ചാല്‍ വിപണിയിലെ സാഹചര്യം താളംതെറ്റും. നിക്ഷേപകര്‍ പരിഭ്രാന്തരായാല്‍ അവര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10000 രൂപയോളമാണ് സ്വര്‍ണവിലയുണ്ടായ വര്‍ധന. രണ്ടാഴ്ചയ്ക്കിടെ സംഭവിച്ച ഇടിവ് കാരണം ഇത് 8000 രൂപയിലെത്തിയിട്ടുണ്ട്. എങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ അവസരമാണിപ്പോള്‍. ഭാവിയില്‍ വില കൂടിയാല്‍ ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+