സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഇത്രയും കുറഞ്ഞത് വലിയ ആശ്വാസം... അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ആശ്വാസം. ഇന്ന് വില കുറഞ്ഞു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിരിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. അഡ്വാന്‍സ് ബുക്കിങ് കൂടുമെന്ന പ്രതീക്ഷയാണ് ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്.
ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 44800 രൂപയായിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു ഈ ഉയര്‍ന്ന വില. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43240 രൂപയാണ്. ജൂണ്‍ രണ്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1560 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഉയര്‍ന്ന വിലയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഇപ്പോള്‍ ലാഭത്തില്‍ വാങ്ങാവുന്നതാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ ഒരു പവന് രേഖപ്പെടുത്തിയത് 43480 രൂപയായിരുന്നു. ഇന്ന് 240 രൂപ കുറഞ്ഞ് 43240 രൂപയായി. 5405 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇത്രയും വില കുറയുന്നത് സമീപ കാലത്ത് ആദ്യമാണ്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് അതുല്യ അവസരമാണ് വന്നിരിക്കുന്നതെന്ന് കോഴിക്കോട്ടെ ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണവില 43300ല്‍ എത്തിയ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചിരുന്നു. അതേ സാഹചര്യം ഇപ്പോഴും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നവര്‍ക്ക് ബുക്ക് ചെയ്യുന്ന സമയത്തെ വിലയോ വാങ്ങുന്ന സമയത്തെ വിലയോ നല്‍കിയാല്‍ മതിയാകുമെന്നതാണ് പ്രത്യേകത.
ഡോളര്‍ ഇന്‍ഡക്‌സില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം. 102.60 നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. 0.11 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, രൂപയുടെ മൂല്യം ഇടിയുകയാണ് ചെയ്തത്. ഡോളറിനെതിരെ 82 രൂപ എന്ന നിരക്കിലാണ് മൂല്യം. രൂപയുടെ മൂല്യം കുറയുന്നത് സ്വര്‍ണവില കൂടാന്‍ ഇടയാക്കും.
സ്വര്‍ണം വാങ്ങുന്നവര്‍ ജൂലൈ ഒന്ന് മുതല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹാള്‍മാര്‍ക്കങ് ചെയ്തുള്ള ആഭരണമാണ് വാങ്ങുന്നത് എന്ന് ഉറപ്പാക്കണം. ജൂലൈ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയണ്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയരുന്നു എങ്കിലും വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് ജൂണ്‍ 30 വരെ ഇളവ് നല്‍കുകയായിരുന്നു.












Click it and Unblock the Notifications