പെരുന്നാളിന് ഇടിഞ്ഞ് സ്വര്‍ണം, രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; വേഗം ജ്വല്ലറിയിലേക്ക് വിട്ടോ

സ്വര്‍ണത്തെ ആഡംബര വസ്തു എന്നതിലുപരി ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. അതിനാല്‍ സ്വര്‍ണത്തിന്റെ വില നിലവാരത്തിലുള്ള മാറ്റങ്ങള്‍ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ സ്വര്‍ണവില പിടിവിട്ട് ഉയരുകയാണ്. കഴിഞ്ഞ നവംബര്‍ തൊട്ട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ഇപ്പോള്‍ ആറ് മാസം പിന്നിടുമ്പോഴും സ്വര്‍ണവില 40000 ത്തിന് താഴേക്ക് പോയിട്ടില്ല. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. അതേ ട്രെന്‍ഡ് ആണ് ഇന്നും നിലനില്‍ക്കുന്നത് എന്നാണ് സ്വര്‍ണവിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇന്നും സ്വര്‍ണവിലയില്‍ ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.

GOLD

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5385 ല്‍ എത്തി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,080 രൂപയാണ്. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അതിനാല്‍ തന്നെ ഇത് സ്വര്‍ണം വാങ്ങാന്‍ അനുകൂല സമയമാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇന്നലെ 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞതോടെ വിപണി വില 4468 രൂപയില്‍ എത്തി. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയില്‍ തുടരുകയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലും തുടരുന്നു.

ജൂണ്‍ 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ 44,560 രൂപയില്‍ ആണ് ഈ മാസത്തെ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ രണ്ടാം തിയതി 240 രൂപ ഉയര്‍ന്ന് 44,800 രൂപയില്‍ എത്തി. മൂന്നാം തിയതി 500 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇതോടെ പവന് 44,240 രൂപ എന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തി. ജൂണ്‍ നാലിനും അഞ്ചിനും ഇതേ വിലയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്.

GOLD

ജൂണ്‍ 6 ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. ഇതോടെ വില 44,480 രൂപയില്‍ എത്തി. ജൂണ്‍ ഏഴിനും ഇതേ വിലയില്‍ ആണ് ആണ് വ്യാപാരം നടത്തിയത്. ജൂണ്‍ എട്ടിന് 320 രൂപ കുറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം 320 രൂപ കൂടി. ജൂണ്‍ 10 ന് 80 രൂപ കുറഞ്ഞ് 44400 ല്‍ എത്തി. പിറ്റേ ദിവസവും വിലയില്‍ മാറ്റമുണ്ടായില്ല. 12 ന് വീണ്ടും 80 രൂപ കൂടി കുറഞ്ഞു. ഇതോടെ 44,320 രൂപയില്‍ എത്തി.

ജൂണ്‍ 13 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും 280 രൂപ വീതം കുറഞ്ഞതോടെ സ്വര്‍ണം 43,760 രൂപയില്‍ എത്തി. എന്നാല്‍ പിറ്റേ ദിവസം വീണ്ടും 320 രൂപ കൂടി. ഇതോടെ 44000 ത്തിലേക്ക് സ്വര്‍ണവില തിരിച്ചെത്തി. ജൂണ്‍ 17 നും 18 നും 19 നും ഇതേവിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ജൂണ്‍ 20 ന് 80 രൂപ കുറഞ്ഞതോടെ വിപണിവില 44000 ത്തില്‍ എത്തി.

പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞു. ജൂണ്‍ 21 ന് 320 രൂപ, 22 ന് 160 രൂപ, 23 ന് 320 രൂപ എന്നിങ്ങനെയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 43280 രൂപയായി. പിറ്റേ ദിവസം 120 രൂപ കൂടി 43400 ല്‍ എത്തി. 25-ാം തിയതി സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ജൂണ്‍ 26 ന് 80 രൂപ ഉയര്‍ന്ന് 43,480 രൂപയായി. പിറ്റേ ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,480 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+