Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പിടിവിടുന്നു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍... ഇന്നത്തെ വില അറിയാം

കൊച്ചി: സ്വര്‍ണവില ഉയരുമെന്ന നിരീക്ഷണം ശരിവച്ച് ഇന്നത്തെ കുതിപ്പ്. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ എണ്ണവിലയും ഉയരുകയാണ്. ആഗോള വിപണിയിലെ സാഹചര്യം ആശങ്കയ്ക്ക് വഴിമാറിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് കരുതുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടാനാണ് സാധ്യത.

കഴിഞ്ഞ മാസം അവസാന വാരം മുതല്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രകടമായിരുന്നു. പവന് 42000ത്തിന് താഴേക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. ഈ മാസം അഞ്ചിന് രേഖപ്പെടുത്തിയ പവന്‍ വില 41920 രൂപയാണ്. എന്നാല്‍ ശനിയാഴ്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയ ദിവസം രണ്ട് തവണയായി സ്വര്‍ണ വില വര്‍ധിച്ചു.

gold-price

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 42680 രൂപയാണ്. 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ശനിയാഴ്ച രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 320 രൂപയും വര്‍ധിച്ചിരുന്നു. വരും ദിവസങ്ങളിലും വിലയിലെ കുതിപ്പ് തുടര്‍ന്നേക്കും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 5335 രൂപയാണ്. യുദ്ധ സാഹചര്യത്തില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്ന് വ്യാപാരികള്‍ പറയുന്നു.

റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയില്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായിരുന്നു. എണ്ണ വിലയിലും മുന്നേറ്റമുണ്ടായി. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില വലിയ തോതില്‍ ഇടിയാന്‍ തുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ്. ഈ അവസരത്തില്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കില്ല എന്ന വിവരം വന്നതോടെ സ്വര്‍ണവില ഉയരാന്‍ തുടങ്ങിയിരുന്നു. പശ്ചിമേഷ്യന്‍ സാഹചര്യം മാറിയതോടെ കാര്യങ്ങള്‍ കൈവിട്ടേക്കും. ഈ വേളയില്‍ പുതിയ നിക്ഷേപത്തിന് ആരും തയ്യാറാകില്ല. സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാനാണ് സാധ്യത. ഇതോടെ സ്വര്‍ണവില ഉയരും.

എണ്ണവിലയിലെ വര്‍ധനവാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84ല്‍ നിന്ന് 87.65 ആയി ഉയര്‍ന്നു. എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കുന്നതാണ് പശ്ചിമേഷ്യയിലെ യുദ്ധം. ഹമാസിന് പുറമെ ലബ്‌നാനിലെ ഹിസ്ബുല്ലയും യുദ്ധത്തിന് തയ്യാറെടുത്തിട്ടുണ്ട്. അമേരിക്ക ഇസ്രായേലിനെ പിന്തുണച്ച് യുദ്ധക്കപ്പല്‍ അയക്കുക കൂടി ചെയ്തതോടെ ആശങ്ക ഇരട്ടിയായി.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇന്ത്യയില്‍ എണ്ണവില വലിയ തോതില്‍ ഉയരാന്‍ സാധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരികയാണ്. ഈ ഘട്ടത്തില്‍ വില വര്‍ധിപ്പിച്ചാല്‍ ജനവികാരം എതിരാകുമെന്ന് സര്‍ക്കാരിന് ഭയം സ്വാഭാവികമാണ്. എങ്കിലും ആഗോള വിപണി സാഹചര്യം മാറിമറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുതീരുമാനം എടുക്കുമെന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+