Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പറക്കുന്നു; ഇന്നും വന്‍ വര്‍ധനവ്... അല്‍പ്പം വാങ്ങിയാല്‍ ലാഭം കൊയ്യാം, ഇനിയും കൂടും

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. ഇന്ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. വലിയ തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കുകയേ വേണ്ട. നിരവധി ഘടകങ്ങളാണ് സ്വര്‍ണവിലയിലെ ഉയര്‍ച്ചയ്ക്ക് കാരണം.

ഏറ്റവും ഒടുവില്‍ ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതു വരെ ആഗോള വിപണിയെ ആശങ്കയിലാക്കുന്നു. ഇതിന്റെ പ്രതിഫലനം സ്വര്‍ണവിലയിലും പ്രകടമാകും. എത്ര വിലകൂടിയ ഘട്ടത്തില്‍ സ്വര്‍ണം വാങ്ങിയാലും നഷ്ടമാകില്ല എന്നാണ് വിലയിരുത്തല്‍. കാരണം, തുടര്‍ച്ചയായി വില ഉയരാന്‍ സാധ്യതയുള്ള ലോഹമാണ് സ്വര്‍ണം. അറിയാം പുതിയ വില സംബന്ധിച്ച വിവരങ്ങള്‍...

gold-price-may20

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 55120 രൂപയാണ്. ആദ്യമായാണ് സ്വര്‍ണവില പവന് 55000 കടക്കുന്നത്. ഇന്ന് 400 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6890 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 52440 രൂപയായിരുന്നു. 2600 രൂപയിലധികമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്.

വില കൂടുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ മടിക്കേണ്ടതുണ്ടോ എന്നാണ് നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം. നിക്ഷേപമായി കാണുന്നവരാണെങ്കില്‍ ഒരിക്കലും മടിക്കേണ്ടതില്ല. കാരണം സ്വര്‍ണവില ഇനിയും ഉയരും. ആ വേളയില്‍ ലാഭം കൊയ്യാം. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ അനുവദിക്കുന്ന അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം.

2000ത്തില്‍ 5000 രൂപയില്‍ താഴെയായിരുന്നു പവന്‍ വില. 2008ലെ അമേരിക്കന്‍ സാമ്പത്തിക മാന്ദ്യകാലത്ത് വില കുതിക്കാന്‍ തുടങ്ങി. 2020ലെ കൊറോണ വ്യാപന ഘട്ടത്തില്‍ സ്വര്‍ണവില കുതിച്ചുകയറി. 2024 ആയപ്പോഴേക്കും സ്വര്‍ണവില പതിന്മടങ്ങാണ് വര്‍ധിച്ച് നില്‍ക്കുന്നത്. ഇവിടെയും സ്വര്‍ണവില നില്‍ക്കില്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കാരണം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരികയാണ്.

ചൈനയില്‍ സാധാരണക്കാര്‍ വരെ സ്വര്‍ണം വാങ്ങുന്ന പ്രവണതയാണ് കാണുന്നത്. ഓഹരി വിപണികള്‍ ഉള്‍പ്പെടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയാലും സ്വര്‍ണത്തിലെ നിക്ഷേപം നഷ്ടമാകില്ല എന്നാണ് വിലയിരുത്തല്‍. ഇതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ എല്ലാ രാജ്യങ്ങളും കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങി സംഭരിക്കുന്നതും വര്‍ധിച്ചു.

ഡോളര്‍ വിട്ട് സ്വര്‍ണം സംഭരിക്കുന്ന പ്രവണത എല്ലാ രാജ്യങ്ങളിലും കാണുന്നുണ്ട്. ആഗോള വിപണിയില്‍ സുസ്ഥിരത നിലനില്‍ക്കില്ല എന്ന ആശങ്കയും ബാക്കിയാണ്. സര്‍ക്കാര്‍ കടപത്രങ്ങളിലെ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും നിക്ഷേപകര്‍ ഭയക്കുന്നതും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നു.

ഇറാന്‍ പ്രസിഡന്റ് അപകടത്തില്‍പ്പെട്ടതോടെ എണ്ണവിലയില്‍ വര്‍ധനവ് പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 84.12 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വലിയ മുന്നേറ്റമെന്ന് പറയാനാകില്ല. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.27 എന്ന നിരക്കിലാണ് വ്യാപാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+