Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില മുകളിലേക്ക്: വർധനവ് മൂന്ന് ദിവസത്തെ ഇടിവിന് ശേഷം, എങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്

ദീപാവലി ആഘോഷ വേളയില്‍ രാജ്യത്ത് സ്വർണ വിലയില്‍ വലിയ വർധനവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉത്സവ സീസണുകളില്‍ സ്വർണ വില വർധിക്കുന്നത് പതിവാണ്. ഇത്തവണയും അത് ആവർത്തിക്കുമെന്ന് കരുതിയെങ്കിലും നേരെ വിപരീതമായി വില കുറയുകയാണുണ്ടായത്. ഒക്ടോബർ അവസാന ദിനങ്ങളിലെ വമ്പിച്ച വിലക്കയറ്റമാണ് ഉത്സവ ദിനങ്ങളില്‍ വില കുറയാന്‍ ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണ വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്ന് നാളുകള്‍ക്ക് ശേഷം വില മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില ഇന്നലത്തെ 44360 രൂപ എന്നതില്‍ നിന്നും 44440 ലേക്ക് എത്തി. ഗ്രാമിന് 10 രൂപ വർധിച്ച് വില 5545 ല്‍ നിന്നും 5555 ലേക്കും എത്തി.

goldrate

22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലുമുണ്ടായിട്ടുണ്ട്. 24 കാരറ്റിന് 88 രൂപ വർധിച്ച് പവന്റെ വില 48480 രൂപയായി. ഗ്രാം വില - 6060 രൂപ. 18 കാരറ്റിന് 65.60 രൂപയാണ് വർധിച്ചത്. ഇതോടെ വില 36294 ല്‍ നിന്നും 36360 രൂപയായി. ഗ്രാമിന് 8.20 രൂപ വർധിച്ച് 4545 രൂപയുമായി.

ഒക്ടോബർ 29 നായിരുന്നു സ്വർണ വില കേരളത്തിലെ സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. വീണ്ടും വില കുറഞ്ഞതോടെ 45120 എന്ന നിരക്കിലായിരുന്നു നവംബറില്‍ വിപണി ആരംഭിച്ചത്. നവംബർ അഞ്ചാം തിയതി വില 45200 രൂപയിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

പിന്നീട് തുടർച്ചയായി വില കുറയുന്നതാണ് കണ്ടത്. ഇടയ്ക്ക് നവംബർ 10 ന് 240 രൂപ കുറഞ്ഞെങ്കിലും തുടർന്നുള്ള ദിവസങ്ങളില്‍ യഥാക്രമം 360 രൂപ, 80 രൂപ കുറഞ്ഞതോടെ വില കഴിഞ്ഞ ദിവസം 44360 എന്ന നിരക്കിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇത്. ഇവിടെ നിന്നാണ് 80 രൂപ ഇന്ന് വീണ്ടും കയറിയത്. വില കൂടിയെങ്കിലും ഫലത്തില്‍ ഈ മാസത്തെ കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ് ഇന്നത്തേത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്ത് വരുന്നതിന് മുന്നോടിയായി വിപണിയിൽ വലിയ ചലനങ്ങളില്ലാത്തതിനാൽ ചൊവ്വാഴ്ച ആ​ഗോള വിപണിയിൽ സ്വർണ വില നേരിയ മുന്നേറ്റമുണ്ടാക്കുകയായിരുന്നു. സ്‌പോട്ട് ഗോള്‍ഡ് 0.22 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,944.42 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+