Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇന്നുവേണം; വരും ദിവസം വില കുതിച്ചുയരും, ഇതാണ് കാരണം

കൊച്ചി: സ്വര്‍ണ വില അടിക്കടി ഉയരുന്നതിനിടെ ഇന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. എന്നാല്‍ കേരള വിപണിയില്‍ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിച്ചേക്കാമെന്നാണ് നിരീക്ഷണം.

ഓരോ ദിവസവും സ്വര്‍ണത്തിന് നേരിയ വര്‍ധനവ് വരുന്നതാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ വ്യാഴാഴ്ച സ്വര്‍ണവിലയില്‍ കേരളത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മറ്റിടങ്ങളിലെ അവസ്ഥ. അതുകൊണ്ടുതന്നെ വരും ദിവസങ്ങൡ കേരള വിപണിയില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടാകാനാണ് സാധ്യത.

g

അമേരിക്കന്‍ ഡോളറിന് ആഗോള വിപണിയില്‍ മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് സ്വര്‍ണത്തിന് വിലയേറിയത്. ഡോളര്‍ ഇന്‍ഡക്‌സ് 101ലാണ് ഇപ്പോഴുള്ളത്. നേരത്തെ 105 വരെ എത്തിയിരുന്നു. ഡോളര്‍ മൂല്യം കുറയുന്നതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമാകും. എന്നാല്‍ ഇതിന്റെ അനുരണനം കേരള വിപണിയില്‍ ഇന്നുണ്ടായില്ല.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഒരു പവന് 44760 രൂപയാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ചയും ഇതേ വിലയായിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ വര്‍ധനവ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രകടമാകും. അപ്പോള്‍ കേരള വിപണിയില്‍ വില കൂടും. അതുകൊണ്ടുതന്നെ ഇന്ന് കേരളത്തില്‍ ആശ്വാസ വിലയാണെന്ന് പറയാം.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എസിഎക്‌സ്) 10 ഗ്രാം സ്വര്‍ണത്തിന് 59825 രൂപയാണ് രേഖപ്പെടുത്തിയത്. വിപണി സജീവമായ ഉടനെ 0.50 ശതമാനം ഇടിവ് വരികയായിരുന്നു. സാധാരണ ആഗോള വിപണിക്ക് അനുസരിച്ച് വില കൂടുകയാണ് ചെയ്യേണ്ടത്. പക്ഷേ, ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപാരം തുടരുമ്പോള്‍ മാറ്റം വന്നേക്കും. ഇത് നാളെ കേരള വിപണിയില്‍ പ്രകടമാകും.

സ്വര്‍ണം നേരിടാനിരിക്കുന്ന മറ്റൊരു വെല്ലുവിളി

ഡോളറിന്റെ മൂല്യം നിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഡോളര്‍ മൂല്യം കുറഞ്ഞാല്‍ മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കും. ഇവര്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നതാണ് വില കൂടാന്‍ കാരണം. മാത്രമല്ല, നിക്ഷേപകര്‍ ആശങ്കയിലാകുന്നതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ അവരും സ്വര്‍ണം വാങ്ങും. അവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വിവരം വന്നിട്ടുണ്ട്.

അമേരിക്കയുടെ പുതിയ സാമ്പത്തിക ഡാറ്റ അത്ര പ്രതീക്ഷ നല്‍കുന്നതല്ല. അടുത്താഴ്ച ഫെഡറല്‍ റിസര്‍വ് യോഗം ചേരുന്നുണ്ട്. പലിശയില്‍ വലിയ മാറ്റം വരുത്തിയാല്‍ നിക്ഷേപകര്‍ പ്രതിസന്ധിയിലാകും. അതേസമയം, അമേരിക്കയുടെ കടം എടുക്കല്‍ പരിധി സംബന്ധിച്ച ചര്‍ച്ചകളും നടക്കുകയാണ്. ഇതിന്റെ ഫലവും സ്വര്‍ണവിലയെ സ്വാധീനിക്കും.

അമേരിക്കയുടെ കടമെടുക്കല്‍ പരിധി 31.4 ലക്ഷം കോടി ഡോളര്‍ ആക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ല് ബുധനാഴ്ച പ്രതിനിധി സഭ പാസാക്കി. നേരിയ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. ഇനി സെനറ്റ് ബില്ല് പരിഗണിക്കും. സെനറ്റ് കൂടി കടന്നാലേ ബില്ല് നിയമമാകൂ. എന്താണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപക ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+