Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തിന് എന്തുപറ്റി? തുടര്‍ച്ചയായി വില കുറയുന്നു, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞു വരുന്നു. സര്‍വകാല റെക്കോര്‍ഡിട്ട് കുതിച്ചിരുന്ന സ്വര്‍ണം ഇടിഞ്ഞുവരുന്നതാണ് പുതിയ കാഴ്ച. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. രൂപയുടെ മൂല്യം കൂടിയാല്‍ വീണ്ടും സ്വര്‍ണവില കുത്തനെ താഴും. സ്വര്‍ണത്തോടുള്ള ഭ്രമം അന്താരാഷ്ട്ര വിപണിയില്‍ കുഞ്ഞിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിലാണ് സ്വര്‍ണവില ഇടിയുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചുവരുന്നത് നേട്ടമാണ്. എന്നാല്‍ രൂപയുടെ മൂല്യം കൂടി വര്‍ധിക്കേണ്ടതുണ്ട്. നേരിയ ആശങ്ക ബാക്കിയുള്ളത് യൂറോപ്പില്‍ നിന്നാണ്. ജര്‍മനയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടമായതോടെ ആ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

gold-price

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 44360 രൂപയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണം 44440 രൂപയില്‍ നില്‍ക്കുകയായിരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5545 രൂപയിലെത്തി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് പുതിയ വില.

വില കുറഞ്ഞിട്ടുണ്ടെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയല്ലിത്. പവന് 38000 രൂപ എന്ന നിരക്കിലേക്കെങ്കിലും എത്തിയാല്‍ മാത്രമേ ജ്വല്ലറി വ്യാപാരം സജീവമാകൂ എന്ന് വ്യാപാരികള്‍ പറയുന്നു. ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി നിലനിന്ന വേളയിലാണ് സ്വര്‍ണവില കുതിച്ചുകയറിയിരുന്നത്. എന്നാല്‍ ആശങ്ക നീങ്ങുന്നതാണ് ഇപ്പോള്‍ വിലയില്‍ കാണുന്ന മാറ്റത്തിന് കാരണം.

ഒരു പവന് 44360 രൂപയാണ് വിലയെങ്കിലും ഒരു പവന്‍ ആഭരണം ഈ വിലയ്ക്ക് കിട്ടില്ല. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി ജ്വല്ലറികള്‍ ഈടാക്കാറുണ്ട്. ആഭരണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടത്.

അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും ലാഭകരമായ സാഹചര്യമാണ്. ഒരു വര്‍ഷം മുമ്പ് വാങ്ങിയ സ്വര്‍ണമാണ് വില്‍ക്കുന്നതെങ്കില്‍ 7000 ത്തിലധികം രൂപ ലാഭമുണ്ടാകും. വില കൂടിയ സാഹചര്യത്തില്‍ ഇടപാടുകള്‍ കുറഞ്ഞുവെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യക്കാരില്‍ പലരും പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണത്രെ. മറ്റുചിലര്‍ 18 ക്യാരറ്റ് സ്വര്‍ണത്തിലേക്ക് തിരിഞ്ഞുവെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അമേരിക്കയിലെ കടമെടുക്കല്‍ പ്രതിസന്ധി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, യൂറോപ്പിലെ പ്രധാന രാജ്യമായ ജര്‍മനി തകരുന്നത് ആശങ്കയുമാണ്. മാന്ദ്യ ഭീതി യൂറോപ്പില്‍ വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിക്കാന്‍ വഴിയൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+