Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിയുന്നു; ഇന്ന് ലഭിക്കുന്നത് അതുല്യ അവസരം, പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നവര്‍ക്കും നല്ല വാര്‍ത്തയാണിത്. സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും ജിഎസ്ടിയുമെല്ലാം കണക്കാക്കുന്നത് എന്നതിനാല്‍ വിലക്കുറവ് ഉപഭോക്താവിന് വലിയ നേട്ടമാകും.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 44240 രൂപയില്‍ നിന്ന് കുറഞ്ഞ് 43600 രൂപ വരെ പവന്‍ വില എത്തിയിരുന്നു എങ്കിലും പിന്നീട് വില കുതിക്കുന്നതാണ് വിപണിയില്‍ കണ്ടത്. എന്നാല്‍ നിലവില്‍ വില ഇടിഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. വ്യാഴാഴ്ച 120 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഈ അവസരം ഉപഭോക്താക്കള്‍ മുതലെടുക്കുമെന്നാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്ന പ്രതീക്ഷ.

gold-price

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43880 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറയുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5485 രൂപയായി. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് കാരണം. സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ ആഭ്യന്തര വിപണി സജീവമാകൂ എന്ന് വ്യാപാരികള്‍ പറയുന്നു.

ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ആഗോള വിപണിയില്‍ ആവശ്യക്കാര്‍ കുറയുന്നതാണ് ഇതിന് കാരണം. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഈ വേളയില്‍ ആവശ്യക്കാര്‍ കൂടുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെയാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്. രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഡോളര്‍ ഇന്‍ഡക്‌സ് 105ലാണുള്ളത്. രൂപയുടെ മൂല്യം 83 ല്‍ താഴെ എത്തിയത് നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങൡ 83.26 വരെ എത്തിയിരുന്നു മൂല്യം. രൂപ കരുത്ത് കാട്ടാന്‍ ശ്രമിക്കുന്നുവെങ്കിലും ആഗോള വിപണിയിലെ സാഹചര്യം അത്ര സുഖകരമല്ല. എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനം രൂപയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണവില വര്‍ധിച്ചു.

അഗോള വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 93.86 ഡോളറാണ് പുതിയ വില. വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ മുന്നേറ്റമുണ്ടായി. എണ്ണവില ഇനിയും വര്‍ധിച്ചാല്‍ വിപണിയെ അസ്ഥിരമാക്കും. എണ്ണവില കൂടാന്‍ തന്നെയാണ് സാധ്യത എന്ന് വിലയിരുത്തുന്നു. ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും റഷ്യയും നീങ്ങുന്നത്.

43880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. അതുകൂടി ചേരുമ്പോള്‍ 3500 രൂപ വരെ ഒരു പവന്‍ ആഭരണത്തിന് വര്‍ധിക്കും. വില കുറയുന്ന സമയം അഡ്വാന്‍സ് ബുക്ക് ചെയ്ത് സുരക്ഷിതമാക്കുന്നതാണ് നല്ലത്. മിക്ക ജ്വല്ലറികളും വിവിധ അഡ്വാന്‍സ് ബുക്കിങ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+