Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസം കുറഞ്ഞത് 1000 രൂപ... ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലില്‍ ഇടിവ് തുടരുന്നു. ഓരോ ദിവസവും 200ലധികം രൂപയാണ് പവന്‍മേല്‍ കുറയുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. ഏറെ കാലത്തിന് ശേഷം സ്വര്‍ണവില 44000ത്തില്‍ താഴെ എത്തി എന്നതാണ് ഇന്ന് എടുത്തുപറയേണ്ട കാര്യം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില കുറയാന്‍ ഒരു കാരണം.

കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് 280 രൂപയുടെ കുറവ് വന്നു. 43760 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5470 രൂപയാണ്. ഈ മാസം 1040 രൂപയുടെ കുറവാണ് സ്വര്‍ണവയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 45760 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ഘട്ടങ്ങളായി കുറയുകയാണ് ചെയ്യുന്നത്. മെയ് മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2000 രൂപയുടെ കുറവാണിപ്പോള്‍.

12

ഡോളറിന്റെ മൂല്യത്തില്‍ അല്‍പ്പം ഉയര്‍ച്ച വന്നത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. മാത്രമല്ല, ഇന്ത്യന്‍ രൂപയും ശേഷി വര്‍ധിപ്പിക്കുന്നുണ്ട്. ആഭ്യന്തര സ്വര്‍ണ ഉപയോഗത്തില്‍ കുറവ് വന്നതും വില കുറയാനിടയാക്കി. അമേരിക്കന്‍ വിപണിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസത്തിന്റെ വാര്‍ത്ത വന്നതും സ്വര്‍ണ വില കുറയാന്‍ കാരണമായി.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ രണ്ടു ദിവസത്തെ ധന അവലോകന യോഗം കഴിഞ്ഞു, പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് യോഗം തീരുമാനിച്ചു. എന്നാല്‍ പലിശ നിരക്കില്‍ ഈ വര്‍ഷം ചെറിയ രണ്ടു വര്‍ധനവ് ഉണ്ടാകുമെന്നും കേന്ദ്ര ബാങ്ക് യോഗ ശേഷം പ്രസ്താവനയില്‍ അറിയിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്തരുതെന്ന് വന്‍കിട വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്നു എന്നാണ് പുതിയ വാര്‍ത്ത. ജര്‍മനിക്ക് പിന്നാലെ കൂടുതല്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ തകര്‍ച്ച തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കും. ഇതിന്റെ പ്രതിഫലനം ആഗോള തലത്തില്‍ പ്രകടമാകുകയും ചെയ്യും.

ന്യൂസിലാന്റ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന വിവരം ആഗോള വിപണിയില്‍ വലിയ ചര്‍ച്ചയാണ്. കാര്‍ഷിക മേഖല അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് ന്യൂസിലാന്റ്. പ്രകൃതി ദുരന്തമാണ് ന്യൂസിലാന്റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ന്യൂസിലാന്റ് ധനമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+