Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മേലോട്ട് തന്നെ... ഈ മാസത്തെ റെക്കോര്‍ഡ് വില; ഒരു പവന്‍ കിട്ടാന്‍ നല്‍കേണ്ടത് ഇത്ര

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണം. 3300 രൂപയാണ് ഈ മാസം മാത്രം ഒരു പവന്മേലുണ്ടായിരിക്കുന്ന വര്‍ധന. ഇങ്ങനെ പോയാല്‍ ഉപഭോക്താക്കള്‍ സ്വര്‍ണാഭരണം വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത.

വില കൂടുമ്പോള്‍ ആവശ്യക്കാര്‍ കുറയുന്നത് സ്വാഭാവികമാണെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇത്തരം ഘട്ടത്തില്‍ അടിയന്തര ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുക. കഴിഞ്ഞ മാര്‍ച്ചില്‍ വന്‍തോതില്‍ വില ഉയര്‍ന്ന വേളയില്‍ ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് വീണ്ടും വരുന്നത്.

gold-price

ഈ മാസം അഞ്ചിന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 41920 രൂപയായിരുന്നു. എന്നാല്‍ ഇന്ന് ഒരു പവന് നല്‍കേണ്ടത് 45320 രൂപയാണ്. ചൊവ്വാഴ്ചത്തെ വിലയില്‍ നിന്ന് 80 രൂപയാണ് വര്‍ധിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ ഒട്ടേറെ ഘടകങ്ങള്‍ സ്വര്‍ണവില കുറയുന്നതിന് അനിയോജ്യമാണെങ്കിലും കേരളത്തില്‍ നേരിയ തോതില്‍ ഇന്നും വില കൂടുകയാണ് ചെയ്തത്.

ഡോളര്‍ മൂല്യത്തില്‍ നേരിയ ഏറ്റക്കുറച്ചിലുകളാണുള്ളത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും സമാനമായ മാറ്റം പ്രകടമാണ്. എണ്ണവില കുറഞ്ഞിട്ടുണ്ട്. എന്നിട്ടും സ്വര്‍ണവില കേരളത്തില്‍ കൂടുകയാണ് ചെയ്തത്. ഉത്തരേന്ത്യയിലെ ആഘോഷ സീസണ്‍ കാരണം സ്വര്‍ണത്തിന് നേരിയ തോതില്‍ ആവശ്യക്കാര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. വിലയില്‍ കുറവ് വന്നാല്‍ മാത്രമേ ഉപഭോക്താക്കള്‍ വരൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 45320 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം ലഭിക്കാന്‍ ചുരുങ്ങിയത് 3000 രൂപയെങ്കിലും അധികം വേണ്ടി വരും. പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 48000ത്തിന് മുകളില്‍ ഒരു പവന് നല്‍കണം. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്ത സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടത്.

വിവാഹമടക്കം സ്വര്‍ണം അവശ്യം വേണ്ട ഘട്ടത്തിലുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് ഉചിതം. മുഴുവന്‍ തുക നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. പകുതി പണം നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ കാലാവധിയിലും കുറവ് വരും. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് പണിക്കൂലിയിലും കുറവ് ലഭിക്കും.

വിപണി സാഹചര്യം മനസിലാക്കി വേണം സ്വര്‍ണാഭരണം വാങ്ങാന്‍. ഒരു ജ്വല്ലറിയില്‍ മാത്രം പോയി വാങ്ങുന്നതിന് പകരം ഒന്നിലധികം ജ്വല്ലറികളില്‍ പണിക്കൂലി സംബന്ധിച്ച് അന്വേഷിക്കുന്നത് നന്നാകും. അതേസമയം, സ്വര്‍ണത്തിലെ നിക്ഷേപം ഒരിക്കലും നഷ്ടം വരില്ല എന്നത് കഴിഞ്ഞ കാലങ്ങള്‍ ചൂണ്ടിക്കാട്ടി പറയാന്‍ സാധിക്കും. എല്ലാ കാലത്തും മൂല്യം കൂടിയ ലോഹം തന്നെയാണ് സ്വര്‍ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+