സ്വര്‍ണവിലയില്‍ വന്‍ കുറവ്; ആശ്വാസത്തോടെ ജ്വല്ലറിയിലെത്താം... ഇന്നത്തെ സ്വര്‍ണം നിരക്ക് ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് ആശ്വാസ വില. സ്വര്‍ണവലയില്‍ വലിയ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണത്തിന് 45500 മുകളിലായിരുന്നു വില. എന്നാല്‍ ഇന്ന് 320 രൂപ കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നു തന്നെ ജ്വല്ലറികളിലെത്താം.
ഈ മാസം ഒന്നിന് 44560 രൂപയില്‍ തുടങ്ങിയ സ്വര്‍ണവില 46000ത്തിന് അടുത്തേക്ക് വരെ എത്തിയിരുന്നു. അഞ്ചാം തിയ്യതി 45760 രൂപയാണ് ഒരു പവന് ഈടാക്കിയത്. എന്നാല്‍ പിന്നീട് വില കുറയുന്നതാണ് കണ്ടത്. അമേരിക്കയിലെ വിപണിയില്‍ വരുന്ന മാറ്റമാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയപ്പെടുന്നത്. എന്നാല്‍ വരും ദിവസങ്ങളിലും വില കുറയും എന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ വയ്യ.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 45240 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാമിന് 5655 രൂപയും നല്‍കണം. 320 രൂപയുടെ കുറവാണ് ഇന്ന് ഒരു പവന്മേല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണത്തിന് 45560 രൂപ എന്ന വിലയില്‍ നില്‍ക്കുകയായിരുന്നു. ഇന്ന് കുറഞ്ഞു. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കും.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വിലയില്‍ നേരിയ കുറവുണ്ട്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2026 ഡോളറിലാണ് വ്യാപാരം. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് 5 ശതമനത്തിന് താഴെയാണ്. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയാണിത്. ഈ സാഹചര്യത്തില്‍ പലിശ നിരക്കില്‍ വലിയ മാറ്റത്തിന് സാധ്യത കുറവാണ്.












Click it and Unblock the Notifications