Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; 48 മണിക്കൂറില്‍ 400 രൂപ കൂടി... പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഓരോ ദിവസവും വര്‍ധനവ് പ്രകടമാകുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പവന് 44000ത്തിലെത്തി. ആഗോള വിപണിയിലെ അസ്ഥിരതയാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. എണ്ണവിലയിലും നേരിയ വര്‍ധനവ് പ്രകടമായിട്ടുണ്ട്.

ഈ മാസം ഒന്നിനാണ് ആഗസ്റ്റിലെ ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44320 രൂപയായിരുന്നു അന്ന്. പിന്നീട് ഘട്ടങ്ങളായി ഏറ്റവും കുറഞ്ഞ വിലയായ 43280ലേക്ക് എത്തുകയും ചെയ്തു. ഈ അവസരം ഉപഭോക്താക്കള്‍ മുതലെടുത്തു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചു. എന്നാല്‍ പിന്നീട് വില ഉയരുന്നതാണ് ട്രെന്‍ഡ്.

gold

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44000 രൂപയാണ്. 240 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 160 രൂപയും വര്‍ധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വര്‍ധവന് ഒരു പവന്മേലുണ്ടായി. ഒരു ഗ്രാമിന് ഇന്നത്തെ വില 5500 രൂപയാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വലിയ മാറ്റം വരും ദിവസങ്ങളിലേക്കുള്ള സൂചനയായി വിലയിരുത്തുന്നു.

ഒരു പവന് 44000 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഈടാക്കും. വാങ്ങുന്ന സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് മറ്റുള്ള നിരക്കുകള്‍ കൂടി ചേര്‍ക്കുക. ഇതോടെ ഒരു പവന്‍ ആഭരണത്തിന് 3500-4000 രൂപയുടെ വര്‍ധനവ് വന്നേക്കും. അതുകൊണ്ടുതന്നെ നേരിയ മാറ്റമാണ് സ്വര്‍ണത്തിന് സംഭവിക്കുന്നതെങ്കിലും ആഭരണം വാങ്ങുമ്പോള്‍ ഭാരമാകും.

അതേസമയം, കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റമുണ്ടായി. 103.60 എന്ന നിരക്കിലാണിപ്പോള്‍ ഇന്‍ഡക്‌സ്. എന്നാല്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.70 എന്ന നിരക്കിലാണ്. അതായത്, ഒരു ഡോളര്‍ കിട്ടണമെങ്കില്‍ ഇത്രയും രൂപ നല്‍കണം. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാകും.

എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 85.77 ഡോളര്‍ എന്ന നിരക്കിലാണ്. നേരിയ വില വര്‍ധനവാണ് സൂചിപ്പിക്കുന്നത്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന നടപടി സൗദിയും റഷ്യയും സെപ്തംബറിലേക്കും നീട്ടുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ വില വര്‍ധിച്ചേക്കാം. അത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

അതേസമയം, പണപ്പെരുപ്പ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി വിലയില്‍ 200 രൂപ കുറച്ചിരിക്കുകയാണ്. കേരളത്തില്‍ 950 രൂപയില്‍ താഴെയാകും സിലിണ്ടറിന് വില നല്‍കേണ്ടത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വില കുറച്ചത് എന്ന ആരോപണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള സാധ്യതയും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+