ഞെട്ടിച്ച് സ്വര്‍ണം; വമ്പന്‍ വില വര്‍ധന... ഇന്നത്തെ സ്വര്‍ണവില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. 44000 കടന്ന് വീണ്ടും റെക്കോര്‍ഡ് വിലയിലെത്തി. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിവരം. ഇത്രയും ഉയര്‍ന്ന വില കഴിഞ്ഞ മാസവും രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച 43760 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് 44240 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണം വാങ്ങുന്നവര്‍ രണ്ടുതവണ ആലോചിച്ച ശേഷം തീരുമാനമെടുക്കണം. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണെന്ന് പറയാം. എങ്കിലും വിപണി വിലയുടെ അത്ര തന്നെ മൂല്യം കാണില്ല.

മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില വലിയ തോതിലാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങിയ വിലക്കയറ്റം മാര്‍ച്ചിലും തുടരുകയായിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രിലില്‍ ആശ്വാസമുണ്ടാകുമോ എന്നാണ് സ്വര്‍ണ പ്രേമികള്‍ ഉറ്റുനോക്കിയിരുന്നത്. അവര്‍ക്ക് നിരാശയാണ് ഇന്നത്തെ വില വര്‍ധന. ആദ്യ രണ്ട് ദിവസം 44000ത്തില്‍ തുടര്‍ന്ന പവന്‍വില തിങ്കളാഴ്ച കുറഞ്ഞിരുന്നു. ഇന്ന് കുത്തനെ കൂടുകയും ചെയ്തു.
സ്വര്‍ണം വാങ്ങാന്‍ അനിയോജ്യമായ സമയമല്ല ഇത് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ലാഭം കിട്ടും. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ സാമ്പത്തിക ചെലവ് അധികം വരികയുമില്ല.
സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ഇന്നത്തെ വിപണി വില കിട്ടില്ല. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന വേളയില്‍ സ്വര്‍ണവില കണക്കുകൂട്ടാറ്. പലപ്പോഴും വിപണി വിലയേക്കാള്‍ 1000 രൂപയോളം കുറവായിരിക്കും ഇത്. എങ്കില്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകില്ല. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ 4000 രൂപയോളം പണിക്കൂലി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. അതായത് 48000 രൂപ വരെ ഒരു പവന് ആഭരണത്തിന് നല്‍കേണ്ടി വരും.

ഏത് രീതിയില്‍ നോക്കിയാലും ലാഭമുള്ള ഇടപാടാണ് സ്വര്‍ണത്തിലേത്. സ്വര്‍ണ നാണയങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതാണ് ബുദ്ധി. വില ഉയരുന്ന വേളയില്‍ വില്‍ക്കുകയോ അല്ലെങ്കില്‍ ആഭരണമാക്കുകയോ ചെയ്യാം. അതേസമയം, ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, നികുതി ഇനത്തില്‍ അധിക ചെലവ് വരും. ഒരു പവന്‍ സ്വര്‍ണാഭരണം വില്‍ക്കുന്നവരാണെങ്കില്‍ തേയ്മാന നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ടുതന്നെ നാണയം വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്.
ആഗോള സാമ്പത്തിക സാഹചര്യം അത്ര സുന്ദരമല്ല. യുദ്ധ സാഹചര്യങ്ങള്‍ തുടരുന്നു, വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു, പല രാജ്യങ്ങളും സാമ്പത്തിക വെല്ലുവിളി നേരിടുന്നു, പണപ്പെരുപ്പം വര്‍ധിക്കുന്നു, ഡോളര്‍ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു... തുടങ്ങിയ കാര്യങ്ങളെല്ലാം സ്വര്‍ണവിലയില്‍ മാറ്റം വരാന്‍ കാരണമാണ്. നിലവിലെ സാഹചര്യത്തില്‍ വന്‍തോതിലുള്ള വിലക്കുറവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications