Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറ പറക്കുന്നു; ഇന്നും വില മുകളിലേക്ക് തന്നെ... 18 കാരറ്റിലും വന്‍ കുതിപ്പ്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ആഗോള വിപണയില്‍ വില കുതിക്കുന്നതിന് അനുസരിച്ച് കേരളത്തിലും നിരക്ക് കൂടുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനും വില കൂടാനും കാരണം. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത വിലയിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.

ഇനിയും വില കൂടുമെന്ന തന്നെയാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണ്. വില പരിധി വിടുമ്പോള്‍ വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് ഇനി വില കുറയാന്‍ സാധ്യതയുള്ളത്. അല്ലെങ്കില്‍ ഡോളര്‍ വന്‍തോതില്‍ കരുത്ത് കൂടണം. നിലവിലെ സാഹചര്യത്തില്‍ രണ്ടും സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. അറിയാം പുതിയ പവന്‍ വില സംബന്ധിച്ച്...

goldprice-fabruary10

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63840 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 91 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍ന്നതാണ് 22 കാരറ്റ് സ്വര്‍ണം. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7980 രൂപയായി. പവന് 280 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

18 കാരറ്റ് വില, ഒരു പവന്‍ വിറ്റാല്‍ എത്ര കിട്ടും

18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി വരികയാണ്. 22 കാരറ്റ് സ്വര്‍ണം വില കുതിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ 18 കാരറ്റിലേക്ക് തിരിയുന്നുന്നുണ്ട്. ഡെയ്‌ലി യൂസ് എന്ന പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ വിവിധ ഡിസൈനുകളില്‍ ഈ പരിശുദ്ധിയില്‍ ലഭ്യമാണ്. 25 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയിരിക്കുന്നത്. 18 കാരറ്റിലെ സ്വര്‍ണം ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമാണ് ഇന്നത്തെ വില.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 70000 രൂപ ചെലവ് വരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണി കൂലി കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലാണ്. അതേസമയം, പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് പവന് 2500നും 1250നുമിടയില്‍ കുറച്ചുള്ള സംഖ്യ ലഭിക്കും.

ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക കൂടുതല്‍ ഇറക്കുമതി താരിഫ് ചുമത്തിയതാണ് വിപണി അസ്ഥിരപ്പെടാന്‍ കാരണം. ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്കും അവിടെ നിന്ന് അമേരിക്കയിലെക്കും എത്തുകയും ട്രംപുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഈ വേളയില്‍ ആശ്വാസകരമായ കരാറുകള്‍ക്ക് ധാരണയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഡോളര്‍ സൂചിക 108ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപ വലിയ നഷ്ടത്തിലാണ്. ഡോളറിനെതിരെ 87.89 എന്ന നിരക്കിലാണ് രൂപ. ആഗോള സ്വര്‍ണവില ഔണ്‍സിന് 2874 ആയി ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ ആയിട്ടുണ്ട്. മറ്റു ക്രൂഡുകളും വില അല്‍പ്പം കയറി. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില 96000 ഡോളറിലേക്ക് തിരിച്ചെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+