Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം റോക്കറ്റ് വേഗത്തില്‍; ആഭരണം വാങ്ങാന്‍ പാടുപെടും, 18 കാരറ്റ് സ്വര്‍ണവിലയും കുതിച്ചു, പവന്‍ വില

കൊച്ചി: ഓരോ ദിവസവും സ്വര്‍ണവില കുതിക്കുകയാണ്. ഇന്ന് 700 രൂപയില്‍ അധികം വര്‍ധനവ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ആഗോള വിപണിയിലെ അസ്ഥിരതയും ആശങ്കയുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വ്യാപിച്ചിട്ടുണ്ട്.

എത്ര വില കൂടിയാലും ഭാവിയില്‍ ലാഭം കിട്ടുമെന്നതാണ് സ്വര്‍ണത്തിലേക്ക് കൂടതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണം. മാത്രമല്ല, കേന്ദ്ര ബാങ്കുകള്‍ മുഖേന എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഡോളറിനേക്കാള്‍ മികച്ച കരുതല്‍ ധനമായി സ്വര്‍ണത്തെയാണ് ഓരോ രാജ്യങ്ങളും കാണുന്നത്. ഇന്ന് 63000 കടന്ന് പവന്‍ വില കയറിയിട്ടുണ്ട്. അറിയാം പുതിയ നിരക്ക് സംബന്ധിച്ച്...

goldprice-fabruary5

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63240 രൂപയാണ് വില. 760 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 95 രൂപ കൂടി 7905 എന്ന നിരക്കിലെത്തി. വെള്ളിയുടെ വിലയില്‍ രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 106 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടതോടെ ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും വില കുതിച്ചു...

18 കാരറ്റ് സ്വര്‍ണം 80 രൂപ വര്‍ധിച്ച് 6535 എന്ന നിരക്കിലെത്തി. അതായത്, ഈ കാരറ്റ് സ്വര്‍ണം ഒരു പവന് 52280 രൂപയായി. കഴിഞ്ഞ വര്‍ഷം ഈ നിരക്കില്‍ 22 കാരറ്റ് സ്വര്‍ണം കിട്ടുമായിരുന്നു. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61960 രൂപയായിരുന്നു വില. മൂന്നിന് വില അല്‍പ്പം ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. ഇന്നലെ 840 രൂപയും ഇന്ന് 760 രൂപയും കൂടി.

ഇനിയും സ്വര്‍ണവില കൂടുമോ

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2844 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. ഇതില്‍ ഇനിയും മാറ്റം വന്നേക്കാം. അമേരിക്ക തുടങ്ങി വച്ച വ്യാപാര പോര് ആണ് പുതിയ സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത്. അമേരിക്കക്കെതിരെ തിരിച്ചും മൂന്ന് രാജ്യങ്ങള്‍ ചുങ്കം ഉയര്‍ത്താന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ ആശങ്കയിലായി. പ്രത്യേകിച്ച് ചൈനയുടെ മറുപടി ചുങ്ക പ്രഖ്യാപനം വന്നതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ഡോളര്‍ നിരക്ക് ഇടിയാന്‍ തുടങ്ങിയതും സ്വര്‍ണവില ഉയരാന്‍ കാരണമായി. 107.89 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ കഴിഞ്ഞ ദിവസം അല്‍പ്പം മുന്നേറിയെങ്കിലും ഇന്ന് ഇടിയുകയാണ് ചെയ്തത്. 87.14 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. ഇതില്‍ ഇനിയും മാറ്റങ്ങള്‍ വന്നേക്കാം. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും.

ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളര്‍ ആണ് പുതിയ വില. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 98000 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ വില 69000 വരെ ആയേക്കും. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പവന് 2500 രൂപ വരെ കുറച്ചുള്ള സംഖ്യ കിട്ടിയേക്കും. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+