സ്വര്‍ണവില കുതിച്ചു; ഈ മാസത്തെ ഉയര്‍ന്ന വില... എണ്ണവിലയില്‍ വന്‍ ഇടിവ്, അറിയാം പുതിയ നിരക്കുകള്‍
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 600 രൂപയോളമാണ് കൂടിയിരിക്കുന്നത്. ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച നേരിടുകയാണ്. എണ്ണവില വന്‍ ഇടിവിലാണുള്ളത്. ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിരിക്കുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. അതേസമയം, വില്‍ക്കണമെന്നുള്ളവര്‍ക്ക് ലാഭം ലഭിക്കും.
മെയ് മാസത്തില്‍ 55000 കടന്ന് കുതിച്ച സ്വര്‍ണവില ജൂണ്‍ ആദ്യ ദിനങ്ങളില്‍ കുറയുന്നതിന്റെ സൂചന നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 52880 രൂപ. മെയ് ആദ്യ വാരത്തിലാണ് സ്വര്‍ണത്തിന് ഇതിന് മുമ്പ് ഈ വിലയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വില കുത്തനെ വര്‍ധിച്ചു. അറിയാം പുതിയ വില സംബന്ധിച്ച്....

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയാണ് നല്‍കേണ്ടത്. 560 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6680 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 58000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് അര ലക്ഷത്തിന് മുകളില്‍ കിട്ടും. എന്തുകൊണ്ടാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത് എന്നറിയാമോ...
അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് വില വര്‍ധിക്കാന്‍ ഒരു കാരണം. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്നാണ് പുതിയ പ്രചാരണം. ഇതോടെ നഷ്ടം നേരിടുമെന്ന് ഭയക്കുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനുള്ള സാധ്യതയേറി. അതിനിടെ ഡോളര്‍ സൂചിക ഇടിയുകയും ചെയ്തു. 104.06 എന്ന നിരക്കിലാണ് സൂചിക.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഡോളറിനെതിരെ 83.34 എന്ന നിരക്കിലാണ് രൂപ. എണ്ണവില കൂപ്പുകുത്തുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വിവരം. ബ്രെന്റ് ക്രൂഡ് ബാരലിന് 77.84 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി. ഏറെ നാള്‍ക്ക് ശേഷമാണ് ഇത്രയും വില കുറയുന്നത്. മാത്രമല്ല, മര്‍ബണ്‍ ക്രൂഡ് ബാരലിന് 79.08 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡിന് 73.63 ഡോളര്‍ എന്നിങ്ങനെയാണ് വില.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ പുതിയ തീരുമാനമാണ് വില കുറയാന്‍ ഇടയാക്കിയത്. അടുത്ത വര്‍ഷം വരെ ഉല്‍പ്പാദനം വെട്ടിക്കുറച്ച നിലയില്‍ തുടരാനാണ് തീരുമാനം. ഒപെക് പ്ലസ് രാജ്യങ്ങളുടെ ഈ തീരുമാനം വില കൂട്ടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ചില രാജ്യങ്ങള്‍ സ്വന്തം നിലയില്‍ നേരത്തെ ഉല്‍പ്പാദനം കുറച്ചിരുന്നു. അവര്‍ ക്വാട്ട അനുസരിച്ചുള്ള ഉല്‍പ്പാദനം തുടരാന്‍ തീരുമാനിച്ചതോടെ വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications