സ്വര്‍ണവില തിരിച്ചുകയറി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം. വെള്ളിയാഴ്ച രണ്ട് തവണ വിലയില്‍ മാറ്റം വന്ന പിന്നാലെ ശനിയാഴ്ചയും സ്വര്‍ണവില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം. രാജ്യാന്തര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. മാത്രമല്ല, രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.
രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈയിലെ വിപണി വില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒരു പവന് 40 രൂപയാണ് കൂടിയിരുന്നത്. ഉച്ചയ്ക്ക് ശേഷം 360 രൂപ വര്‍ധിച്ചു. ഇന്ന് രാവിലെ 160 രൂപയും വര്‍ധിച്ചിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9170 രൂപയായി. ഒരു പവന് 160 രൂപ കൂടി 73360 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7520 രൂപയും പവന് 120 രൂപ വര്‍ധിച്ച് 60160 രൂപയുമായി. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റം വന്നിട്ടില്ല. ഗ്രാമിന് 123 രൂപ എന്ന നിരക്ക് തുടരുകയാണ്.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയായിരുന്നു. കൂടിയത് ഇന്നത്തെ വിലയും. ഡോളര്‍ വലിയ മുന്നേറ്റം നടത്തുന്നില്ലെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം ഇടിയുകയാണ്. ഇത് ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. 86.19 ആണ് രൂപയുടെ പുതിയ വിനിമയ നിരക്ക്. രൂപ ഇനിയും മൂല്യം കുറഞ്ഞേക്കുമാണ് റിപ്പോര്‍ട്ടുകള്‍. അത് പ്രവാസികള്‍ക്ക് നേട്ടമാകും.
ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ മുന്നേറ്റമാണ് ഇന്നലെ കാണിച്ചത്. ഔണ്‍സ് സ്വര്‍ണത്തിന് 3351 ഡോളറാണ് പുതിയ വില. വൈകാതെ 3400 ഡോളറിലെത്തുമെന്ന് പ്രവചനമുണ്ട്. അതേസമയം, ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത് എന്ന് കരുതി കൈയ്യിലുള്ള സ്വര്‍ണം വിറ്റഴിച്ച് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നോക്കിയാല്‍ സ്വര്‍ണവില താഴും.
ഒമ്പത് കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കാങ്
അമേരിക്ക ഉയര്‍ത്തുന്ന ഭീഷണികളാണ് വിപണിയുടെ താളം തെറ്റിക്കുന്നത്. അമേരിക്ക പല രാജ്യങ്ങളുമായും ഇറക്കുമതി ചുങ്കത്തില്‍ കരാറിലെത്തുന്നുണ്ട്. ഇന്ത്യയുമായി വൈകാതെ കരാറുണ്ടാക്കുമെന്നാണ് വിവരം. ഇതിനെ ആശ്രയിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം വരും. അത് സ്വര്‍ണവിലയെ ബാധിക്കുകയും ചെയ്യും. അതേസമയം, വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി നരന്ദ്രേ മോദി അടുത്താഴ്ച ബ്രിട്ടനിലേക്ക് പോകുന്നുണ്ട്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 80000 രൂപ ചെലവ് വരും. പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 71000 രൂപ വരെ ലഭിച്ചേക്കും. അതിനിടെ, 9 കാരറ്റ് സ്വര്‍ണത്തിന് കൂടി ഹാള്‍മാര്‍ക്കിങ് കേരളത്തില്‍ നിര്‍ബന്ധമാക്കി. ഇതുവരെ 14 കാരറ്റായിരുന്നു ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമുള്ള ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണം. 375 ശതമാനം പരിശുദ്ധിയാണ് 9 കാരറ്റ് സ്വര്‍ണത്തിലുണ്ടാകുക. വ്യാപാരി സമൂഹം ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications