Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മാറി; ആഭരണം വാങ്ങുന്നവര്‍ക്ക് വന്‍ നേട്ടം കിട്ടേണ്ടതാണ്, തിരിച്ചടിച്ചത് ഒറ്റക്കാര്യം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. നേരിയ വിലക്കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന്റെ നേട്ടം ഇന്ത്യയില്‍ ലഭിക്കില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കാരണം. ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്ക് വലിയ വില കൊടുക്കേണ്ട സാഹചര്യമാണിപ്പോള്‍.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4200 ഡോളറില്‍ താഴേക്ക് വില കുറഞ്ഞിട്ടുണ്ട്. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും താഴേക്ക് വരുന്നത്. എന്നാല്‍ ഈ സാഹചര്യം തുടരാന്‍ സാധ്യതയില്ല. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത. അതുകൊണ്ടുതന്നെ വില കുറയുന്ന വേളയില്‍ ബുക്ക് ചെയ്യുന്നതാണ് ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്.

gold price kerala december 4

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 95600 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 11950 രൂപയായി. 18 കാരറ്റ് ഗ്രാമിന് 9825 രൂപയും പവന് 78600 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7655 രൂപയും പവന് 61240 രൂപയുമാണ് വില. ഒമ്പത് കാരറ്റ് ഗ്രാമിന് 4940 രൂപയും പവന് 39520 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളി വില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 187 രൂപയില്‍ എത്തി.

അമേരിക്കയുമായി ഇന്ത്യ ഇതുവരെ വ്യാപാര കരാറിലെത്തിയിട്ടില്ല. ഇതാണ് രൂപയുടെ മൂല്യം കുറഞ്ഞു വരാന്‍ കാരണം. രൂപ മൂല്യം കുറയുന്നത് കയറ്റുമതിക്കാര്‍ക്ക് നേട്ടമാണ്. എന്നാല്‍ ഇറക്കുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയും. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ വ്യാപാര കമ്മി വര്‍ധിക്കും.

ആഭരണം വാങ്ങുന്നതില്‍ മാറ്റം

അമേരിക്ക ഇന്ത്യയുമായി വ്യാപാര കരാര്‍ വൈകിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് മുതല്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിക്കുകയാണ്. റഷ്യയുമായി ഇന്ത്യ നിരവധി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. സൈനിക കരാറും ഒപ്പിട്ടേക്കും. ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും അമേരിക്ക ഇന്ത്യയോട് സ്വീകരിക്കുന്ന നിലപാടില്‍ അന്തിമ തീരുമാനം എടുക്കുക.

ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളാണ് ക്രൂഡ് ഓയിലും സ്വര്‍ണവും ഭക്ഷ്യ ഓയിലുമെല്ലാം. ഇവയ്‌ക്കെല്ലാം വില കൂടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത കുറവാണ്. ആഗോള വ്യാപാരങ്ങളെല്ലാം ഡോളറിലാണ് നടക്കുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.03 ലക്ഷത്തിന് മുകൡ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 94000 രൂപയ്ക്ക് മുകളിലുള്ള തുക ഒരു പവന് കിട്ടിയേക്കും. മിക്ക വിവാഹ പാര്‍ട്ടിക്കാരും പുതിയ സ്വര്‍ണം കൂടുതല്‍ വാങ്ങുന്നില്ലത്രെ. പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് പലരും. മറ്റു ചിലര്‍ വാങ്ങുന്ന ആഭരണത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. അതേസമയം, ഡിജിറ്റല്‍ സ്വര്‍ണ ഇടപാട് വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+