Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്‍ ഇടിവില്‍; വില കുറഞ്ഞത് നേട്ടമാക്കാം... ഉപഭോക്താക്കള്‍ ചെയ്യേണ്ടത്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. കാരണം റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം ഇടിഞ്ഞത് വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാനിരുന്നവര്‍ക്ക് അവസരമാണ്. വില കൂടിയ സാഹചര്യത്തില്‍ വില്‍പ്പന കുറയുമോ എന്ന ആശങ്ക ജ്വല്ലറി വ്യാപാരികള്‍ക്കുമുണ്ടായിരുന്നു. അല്‍പ്പം വില കുറയുന്നത് വ്യാപാരം മെച്ചപ്പെടുത്തുമെന്നാണ് അവരുടെ നിലപാട്.

ഒക്ടോബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം. വരും ദിവസങ്ങളിലും ഇന്നത്തെ വില ഇടിവ് പ്രതീക്ഷിക്കാന്‍ വയ്യ. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് കേരള വിപണിയില്‍ കാണുന്ന ഇടിവ്. വില എത്ര, വില കുറയുമ്പോള്‍ എന്തു ചെയ്യണം എന്നീ കാര്യങ്ങള്‍ കൂടി പറയാം...

goldprice-october9

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56240 രൂപയാണ് വില. 560 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 70 രൂപ താഴ്ന്ന് 7030 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 5810 രൂപയിലേക്ക് ഇടിഞ്ഞു. വെള്ളിയുടെ വിലയില്‍ രണ്ട് രൂപ കുറഞ്ഞ് ഗ്രാമിന് 96 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2617 എന്ന നിരക്കിലാണ്. നേരത്തെ 2600ന് അടുത്തേക്ക് ഇടിഞ്ഞ ശേഷം അല്‍പ്പം ഉയരുകയാണുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില 2650 ഡോളറിന് മുകളിലെത്തിയിരുന്നു. ഈ വേളയിലാണ് കേരളത്തില്‍ 57000 രൂപയിലേക്ക് പവന്‍ വില അടുത്തത്. ഇപ്പോള്‍ കുറഞ്ഞത് ആശ്വാസമാണെങ്കിലും എത്ര ദിവസം ഈ പ്രവണത തുടരുമെന്ന് പറയാന്‍ വയ്യ. കാരണം വില കുറയുന്ന വേളയില്‍ വാങ്ങാനുള്ള ട്രെന്‍ഡ് കൂടും. അത് വീണ്ടും വില ഉയരാനുള്ള അവസരമൊരുക്കും.

ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 56960 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 720 രൂപ കൂടുതല്‍. വില കുറയുമ്പോള്‍ ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാണ് നല്ലത്. ജ്വല്ലറികളുടെ പ്രതിമാസ അടവിലൂടെ സ്വര്‍ണം വാങ്ങുന്നവര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഇനിയും കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ബുദ്ധിയല്ല.

ഡോളര്‍ മൂല്യം അല്‍പ്പം വര്‍ധിച്ചുവരികയാണ്. സ്വര്‍ണവില കുറയുമെന്ന സൂചനായണ് ഇത് നല്‍കുന്നത്. അതേസമയം, കേന്ദ്ര ബാങ്കുകളും വ്യവസായികളും സ്വര്‍ണത്തില്‍ അമിതമായി നിക്ഷേപിക്കുന്നതാണ് വില കുതിക്കാന്‍ ഇടയാക്കുന്നത്. വില കുറയുന്ന ഘട്ടത്തില്‍ ആഭരണ വില്‍പ്പനയും കൂടും. ഡോളര്‍ സൂചിക 102.55 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ 83.95 എന്ന നിരക്കിലും.

ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞു എന്നതാണ് വിപണിയിലെ മറ്റൊരു പ്രധാന മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 77.45 ഡോറാണ് പുതിയ വില. കഴിഞ്ഞ ദിവസം 79 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ലിബിയയില്‍ നിന്നുള്ള എണ്ണ വിപണിയിലെത്താന്‍ തുടങ്ങിയതും ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതുമാണ് എണ്ണ വില കുറയാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+