കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ കുറഞ്ഞ നിരക്കില്‍, ഇന്നത്തെ പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണവില കുറയുന്നു. ഇന്ന് 760 രൂപയാണ് ഒരു പവന് കുറഞ്ഞത്. മൂന്നാം ദിവസമാണ് തുടര്‍ച്ചയായി വില കുറയുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തില്‍ ചാഞ്ചാട്ടം കാണുന്നുണ്ട്. എന്നാല്‍ ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുന്നതും രൂപയുടെ മൂല്യം കൂടുന്നതുമാണ് സ്വര്‍ണവില കുറയാന്‍ കാരണം. കേരളത്തില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

ക്രൂഡ് ഓയില്‍ വില 107 ഡോളറിന് അടുത്തെത്തി. ഡോളര്‍ സൂചിക 102ന് മുകളില്‍ തുടരുകയാണ്. രൂപയുടെ മൂല്യം 95.05 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ വിറ്റാണ് ആര്‍ബിഐ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നത്. അതേസമയം, ഇന്ന് ഇന്ത്യയില്‍ മൊത്തവില പണപ്പെരുപ്പ കണക്ക് പുറത്തുവരും. വിപണിയുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ഇതുവഴി മനസിലാക്കാന്‍ സഹായിക്കും.

gold price kerala october14

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 108720 രൂപയാണ് വില. ഗ്രാമിന് 13590 രൂപയും. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 2320 രൂപയുടെ കുറവാണ് ഒരു പവനില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം പവന് 89320 രൂപയും 14 കാരറ്റ് പവന് 8700 രൂപയും 9 കാരറ്റ് പവന് 5610 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 235 എന്ന നിരക്കില്‍ തുടരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4165 ഡോളറായി.

യുപിഐ എംഡിആര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍

യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്തുന്നത് ദീപാവലിക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള നീക്കം പൂര്‍ണമായി പിന്‍വലിക്കുകയാണ് വേണ്ടതെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസറും ആവശ്യപ്പെട്ടു.

യുപിഐ നിരക്കുകള്‍ നടപ്പാക്കുന്നത് നീട്ടിവെക്കുന്നതല്ല, മറിച്ച് അധിക ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ഇരുവരും വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎയുടെ നേതൃത്വത്തില്‍ ഇന്നലെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധങ്ങളില്‍ ഏകദേശം 4000 സ്വര്‍ണവ്യാപാരികള്‍ പങ്കെടുത്തു. നിരക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിക്കുന്നതുവരെ കെജിഎസ്എംഎ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma