സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില, വിപണി തകരുന്നു, പുതിയ നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം പവന് 1840 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക അമേരിക്കന്‍ വിപണിയെ പിടിച്ചുലയ്ക്കുന്നുണ്ട്. ഇതോടെ ഡോളര്‍ സൂചിക ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. ഇതെല്ലാം ഓഹരി വിപണിയെ താഴ്ത്തി. ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക് വീഴുമെന്ന് ഇന്ത്യ ഭയക്കുന്നു.

ടിവി, ഫ്രിഡ്ജ്, എസി എന്നിവ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളുടെ വില ഒക്ടോബര്‍ ഒന്ന് മുതല്‍ ഉയരും. ഡീസല്‍ വില ഉയരുന്നത് കാരണം അവശ്യവസ്തുക്കളുടെ വില കൂടാനാണ് സാധ്യത. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ വലിയ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യമാണ് വരുന്നത്. പലിശ ഉയരുമെന്ന് കണ്ട് സ്വര്‍ണവും വെള്ളിയും വിട്ട് പോകുകയാണ് ഉപഭോക്താക്കള്‍. ഇതാണ് വില കുറയാന്‍ കാരണം.

gold price kerala september28

കേരളത്തില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില്‍പ്പന. ഒരു ഗ്രാമിന് 230 രൂപ കുറഞ്ഞ് 13765 രൂപയായി. പവന് 110120 രൂപയുമായി. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും വില കുറയാനാണ് സാധ്യത. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്ത് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാം. കേരളത്തില്‍ ഇന്ന് വെള്ളിയുടെ ഗ്രാം വില 240 രൂപയായി.

അതേസമയം, കേരളത്തില്‍ 18 കാരറ്റ് ഗ്രാമിന് ഇന്ന് 11310 രൂപയായി കുറഞ്ഞു. പവന് 90480 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8810 രൂപയും പവന് 70460 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5680 രൂപയും പവന് 45440 രൂപയുമായി. ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 4198 ഡോളറാണ് പുതിയ നിരക്ക്.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് ബാരലിന് 106 ഡോളറിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടന്‍ തീരില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നത്. ഇതോടെ ഡോളരിന് ആവശ്യം ഏറി. ഡോളര്‍ സൂചിക 102ലേക്ക് അടുക്കുകയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.93 എന്ന നിരക്കിലെത്തി.

കേരളത്തില്‍ സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 115080 രൂപയായിരുന്നു. ഈ വിലയില്‍ നിന്ന് 4960 രൂപ കുറവാണ് ഇന്ന്. അതായത്, അന്ന് വാങ്ങിയവരേക്കാള്‍ അയ്യായിരം രൂപയോളം ലാഭം ഇന്ന് വാങ്ങുന്നവര്‍ക്ക് കിട്ടും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.19 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്നത്തെ വിപണി വിലയില്‍ നിന്ന് അല്‍പ്പം കുറഞ്ഞുള്ള സംഖ്യ കൈയ്യില്‍ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma