Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തിന് എന്തുപറ്റി; വില കുത്തനെ താഴുന്നു, സ്വര്‍ണവില ഇന്നും കുറഞ്ഞു, പവന്‍ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. ഇന്നലെ ഉച്ചയ്ക്ക് വില താഴ്ന്ന പിന്നാലെ ഇന്ന് രാവിലെയും വില കുറഞ്ഞു. ഓരോ തവണയും വലിയ സംഖ്യയാണ് കുറയുന്നത്. ഇത് ആഭരണ വിപണി കൂടുതല്‍ സജീവമാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. വില കുറയുന്നതോടെ കൂടുതല്‍ പേര്‍ ജ്വല്ലറികളിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

തിരിച്ചടി തുടങ്ങി ഇറാൻ; യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാപക ആക്രമണം, സംഘർഷം തുടരുന്നു
തിരിച്ചടി തുടങ്ങി ഇറാൻ; യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാപക ആക്രമണം, സംഘർഷം തുടരുന്നു

ആഗോള വിപണിയിലും വലിയ തോതില്‍ സ്വര്‍ണവില കുറയുന്നുണ്ട്. ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4285 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 4400 ഡോളറിന് മുകളിലായിരുന്നു വില. ആഗോള വിപണിയിലെ ഇടിവിനെ തുടര്‍ന്നാണ് കേരളത്തിലും വില കുറയുന്നത്. വെള്ളിയാഴ്ച അമേരിക്കയുടെ തൊഴില്‍ കണക്കുകള്‍ പുറത്തുവരും. ഇത് അടിസ്ഥാനമാക്കി കേന്ദ്ര ബാങ്ക് സുപ്രധാനമായ തീരുമാനം എടുത്തേക്കുമെന്ന സൂചനകളാണ് ഈ ഇടിവിന് കാരണം.

goldratetoday01

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 111480 രൂപയാണ്. ഗ്രാമിന് 13935 രൂപയും. അതായത്, ഗ്രാമിന് ഇന്ന് 280 രൂപ കുറഞ്ഞു. പവന് 2240 രൂപയും താഴ്ന്നു. 18 കാരറ്റ് സ്വര്‍ണം പവന്‍ വില 91600 രൂപയായി. 14 കാരറ്റിന് 71360 രൂപയും ഒമ്പത് കാരറ്റിന് 46000 രൂപയുമായി. ഇന്ന് കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 245 രൂപയായി കുറഞ്ഞു.

ഇനിയും വില കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണം വിറ്റ് ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും കൂടുതല്‍ പേര്‍ തിരിയും. ഇതാണ് ഇപ്പോള്‍ വിപണിയില്‍ സംഭവിക്കുന്നത്. കൂടാതെ ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക ഉയരാന്‍ ഇത് കാരണമായി. ചുരുങ്ങിയ വേളയില്‍ നടക്കുന്ന വിപണി മാറ്റങ്ങളാണ് ഇതെല്ലാം.

സ്വർണ വില 2 ലക്ഷമൊന്നും ആകില്ല, വില കുതിക്കുമോ അതോ താഴേക്കോ? സപ്റ്റംബർ 4 നിർണായകം
സ്വർണ വില 2 ലക്ഷമൊന്നും ആകില്ല, വില കുതിക്കുമോ അതോ താഴേക്കോ? സപ്റ്റംബർ 4 നിർണായകം

സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ പണം വിദേശത്തേക്ക് ഒഴുകുന്നത് തടയണം എന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ഇന്ത്യന്‍ വിപണിയില്‍ ഇതും പ്രതിഫലിച്ചിട്ടുണ്ടാകാം. അതേസമയം, ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ചൈനക്കാര്‍ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

സ്വര്‍ണം വില കുറഞ്ഞു വരുന്നത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ഡിസൈന്‍ കൂടുതലുള്ള ആഭരണം, ലൈറ്റ് വെയ്റ്റ് ആഭരണം എന്നിവയ്ക്ക് ഉയര്‍ന്ന പണിക്കൂലി വേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടും. നിലവിലെ സാഹചര്യത്തില്‍ ആശങ്കയില്‍ പലരും പഴയ സ്വര്‍ണം വില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+