Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? ജ്വല്ലറിയിലേക്ക് വിട്ടോ, ഇന്ന് വില കുറഞ്ഞു, പവന്‍-ഗ്രാം നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടായി. ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് വ്യാഴാഴ്ച വലിയ വിലക്കുറവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഈ വിലക്കുറവ് താല്‍ക്കാലികമാണ് എന്നാണ് കരുതുന്നത്. ഏത് സമയവും തിരിച്ചുകയറാന്‍ കഴിയുന്ന വിധമാണ് സ്വര്‍ണവിപണിയിലെ കാര്യങ്ങള്‍.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്ന പ്രചാരണം വന്നതാണ് കാരണം. ബുധനാഴ്ച 240 രൂപയാണ് ഒരു പവന് കുറഞ്ഞിരുന്നത്. ഇന്ന് 680 രൂപ കുറഞ്ഞു. രണ്ട് ദിവസം കൊണ്ട് 920 രൂപയുടെ വില കുറഞ്ഞത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമാണ്. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്.

gold price kerala september25-

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 10490 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6710 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4330 രൂപയുമാണ് ഏറ്റവും പുതിയ വില. 22 കാരറ്റ് സ്വര്‍ണം പവന് 83920 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം പവന് 68960 രൂപയും 14 കാരറ്റ് പവന് 53680 രൂപയും 9 കാരറ്റ് പവന് 34640 രൂപയുമാണ് പുതിയ വില. വെള്ളിയുടെ ഗ്രാം വില 144 രൂപയില്‍ തുടരുന്നു.

എന്താണ് സ്വര്‍ണത്തിലെ കാരറ്റ് വ്യത്യാസം

24 കാരറ്റ് സ്വര്‍ണം എന്നാല്‍ മറ്റു ലോഹങ്ങളുടെ അംശമില്ലാത്ത സ്വര്‍ണമാണ്. 22 കാരറ്റില്‍ 92 ശതമാനത്തോളം സ്വര്‍ണവും ബാക്കി ചെമ്പുമായിരിക്കും. 18 കാരറ്റില്‍ സ്വര്‍ണം 58 ശതമാനമാണ്. അതേസമയം, 9 കാരറ്റില്‍ 37.5 ശതമാനമാണ് സ്വര്‍ണം. കാരറ്റ് കുറയുമ്പോള്‍ മറ്റു ലോഹങ്ങളുടെ അംശം കൂടുന്നതിനാല്‍ കരുത്ത് കൂടും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇവയില്‍ കിട്ടുക.

അമേരിക്കയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. അതുണ്ടാകില്ല എന്ന സൂചന ലഭിച്ചതോടെ പലരും സ്വര്‍ണം വിറ്റ് പണമാക്കാന്‍ തുടങ്ങി. ഇതാണ് സ്വര്‍ണവില പൊടുന്നനെ കുറയാന്‍ കാരണം. 3700 ഡോളര്‍ വരെ ഉയര്‍ന്ന ഔണ്‍സ് സ്വര്‍ണം ഇന്ന് 3340 ഡോളറിലെത്തി. എന്നാല്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ 90000 രൂപ

അമേരിക്കയുടെ ഉപഭോക്തൃ ചെലവ് കണക്കുകള്‍ വൈകാതെ പുറത്തുവരും. നിലവില്‍ 2.9 എന്ന നിരക്കിലുള്ള സൂചിക 3 കടന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് മാറ്റിവച്ചേക്കും. ഇതോടെ സ്വര്‍ണവില കുറയുന്ന സാഹചര്യം വരും. എന്നാല്‍ ഓണ്‍ലൈന്‍ ട്രോഡിങ് തുടങ്ങിയതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം എന്നും പറയപ്പെടുന്നു. ഇവിടെ മല്‍സരിച്ചുള്ള വാങ്ങല്‍ നടക്കുന്നതിനാല്‍ വില താഴാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 90000 രൂപയോളം ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വലിയ നഷ്ടമില്ലാത്ത തുക കൈയ്യില്‍ കിട്ടും. നേരത്തെ വലിയ ഇടിവ് വരുത്തിയാണ് പല ജ്വല്ലറികളും പഴയ സ്വര്‍ണം തിരിച്ചെടുത്തിരുന്നത്. എന്നാല്‍ അടിക്കടി വില കൂടുന്ന സാഹചര്യത്തില്‍ മിക്ക ജ്വല്ലറികളും മാര്‍ക്കറ്റ് വിലയ്ക്ക് അടുത്ത് നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+