Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കുതിച്ചു; ഇന്ന് വന്‍ വര്‍ധനവ്, ട്രെന്‍ഡ് മാറി വിപണി, പുതിയ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസമായി വില കുറഞ്ഞുവരികയായിരുന്നു. ഇനി മുതല്‍ വില മുന്നേറുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു എന്ന സൂചന വന്നതോടെ ക്രൂഡ് ഓയില്‍ വില താഴാന്‍ തുടങ്ങി. ഇതാണ് സ്വര്‍ണവില ഉയരാനുള്ള ഒരു കാരണം.

ഖത്തര്‍ ആകാശത്ത് എന്തുസംഭവിച്ചു? അമേരിക്ക ഞെട്ടി, പിന്നില്‍ ഇറാന്‍? വിമാനം യുഎഇയില്‍ നിന്ന്
ഖത്തര്‍ ആകാശത്ത് എന്തുസംഭവിച്ചു? അമേരിക്ക ഞെട്ടി, പിന്നില്‍ ഇറാന്‍? വിമാനം യുഎഇയില്‍ നിന്ന്

ഇറാനെതിരായ നീക്കത്തില്‍ നിന്ന് പിന്നാക്കം പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെയാണ് വിപണി മാറാന്‍ തുടങ്ങിയത്. യൂറോപ്പിന്റെയും ബ്രിട്ടന്റെയും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ട്രംപിന്റെ പിന്മാറ്റം. മാത്രമല്ല, അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി പ്രകടമാകുകയും ചെയ്തു. ഇതെല്ലാം ട്രംപിനെ പിന്നോട്ടടിപ്പിച്ച ഘടകങ്ങളാണ്.

gold price kerala may6-

ഹോര്‍മുസ് പാതയില്‍ ഇടപെടാനുള്ള നീക്കത്തില്‍ നിന്ന് പിന്നാക്കം പോകുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു. ഇതോടെ മേഖലയിലെ പിരിമുറുക്കം അവസാനിക്കുകയാണ്. ക്രൂഡ് ഓയില്‍ വില 108 ഡോളറിലേക്ക് താഴ്ന്നു. ഡോളറിന്റെ ആവശ്യകത കുറയാന്‍ ഇതിടയാക്കി. മറ്റു കറന്‍സികള്‍ മൂല്യം ഉയരാനും തുടങ്ങി. ഇന്ത്യന്‍ രൂപ 25 പൈസ നേട്ടമുണ്ടാക്കി. തൊട്ടുപിന്നാലെയാണ് സ്വര്‍ണവില കുതിച്ചത്.

കേരളത്തിലെ ഇന്നത്തെ പവന്‍ വില

22 കാരറ്റ് 110960 രൂപ
18 കാരറ്റ് 91200 രൂപ
14 കാരറ്റ് 71000 രൂപ
9 കാരറ്റ് 45800 രൂപ

കേരളത്തിലെ ഒരു ഗ്രാം സ്വര്‍ണവില

22 കാരറ്റ് 13870 രൂപ
18 കാരറ്റ് 11400 രൂപ
14 കാരറ്റ് 8875 രൂപ
9 കാരറ്റ് 5725 രൂപ

തൃഷ നിയമസഭയിലേക്ക് മല്‍സരിക്കില്ല; വിജയ് ഒഴിഞ്ഞാല്‍ എത്തുക സഗയം, കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍
തൃഷ നിയമസഭയിലേക്ക് മല്‍സരിക്കില്ല; വിജയ് ഒഴിഞ്ഞാല്‍ എത്തുക സഗയം, കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 195 രൂപയും ഒരു പവന് 1560 രൂപയുമാണ് ഇന്ന് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ ഗ്രാം വില 265 രൂപയാണ്. പത്ത് ഗ്രാമിന് 2650 രൂപ നല്‍കണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4644 ഡോളറായി. ഡോളര്‍ സൂചിക 98.31 ആയി താഴ്ന്നു. രൂപയുടെ മൂല്യം 95.03 ആയി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയായിരുന്നു ഇന്നലെ. അവിടെ നിന്നാണ് ഇന്നത്തെ വന്‍ കുതിപ്പ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക ചുരുങ്ങിയത് 1.21 ലക്ഷം രൂപ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 110000 രൂപ കിട്ടാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+