Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; സ്വര്‍ണവില വന്‍ കുതിപ്പില്‍, ഒറ്റയടിക്ക് കൂടിയത് 840 രൂപ, ഇന്നത്തെ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചു. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 62000 കടന്ന് മുന്നേറി. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയ ശേഷം അല്‍പ്പം താഴുകയും പിന്നീട് കയറുകയുമായിരുന്നു.

അതേസമയം, വ്യത്യസ്തമായ മാറ്റമാണ് വിപണിയില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്ന് മറിച്ചാണ് സംഭവിച്ചത്. മാത്രമല്ല, ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് വന്നു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ബിറ്റ് കോയിന്‍ വില കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിട്ടുണ്ട്. അറിയാം കേരളത്തിലെയും അന്തര്‍ദേശീയ വിപണയിലെയും സ്വര്‍ണവിലയും പുതിയ മാറ്റങ്ങളും...

goldprice-february4-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. അപൂര്‍വമായേ ഇത്രയും വര്‍ധനവ് ഒരു ദിവസം സ്വര്‍ണവിലയില്‍ രേഖപ്പെടുത്താറുള്ളൂ. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു എങ്കില്‍ ഇന്ന് ആശങ്കയായി മാറി.

അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം ഇതാണ്‌

കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അധികം ഇറക്കുമതി ചുങ്കം ചുമത്തിയതാണ് വിപണിയിലെ ആശങ്കയ്ക്ക് കാരണം. കാനഡയും മെക്‌സിക്കോയും തിരിച്ച് ചുങ്കം ചുമത്താനും തീരുമാനിച്ചു. ഇതോടെ ചുങ്കപ്പോര് ശക്തമാകുമെന്ന തോന്നലുണ്ടാക്കി. അതേസമയം, ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മാസത്തേക്ക് അമേരിക്കയുടെ തീരുമാനം നീട്ടിയിട്ടുണ്ട്. അതായത്, ചുങ്കപ്പോരില്‍ നേരിയ ആശ്വാസമുണ്ട് എന്ന് അര്‍ഥം.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 68000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി ഇനിയും കൂടും. പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു.

ഡോളര്‍ സൂചിക 108ലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപ 87 എന്ന നിരക്കിലേക്ക് എത്തി. ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം ബാരലിന് 75 ഡോളറായി താഴ്ന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഒരു ലക്ഷമായി. നേരത്തെ 109000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 60000ത്തിന് മുകളില്‍ സംഖ്യ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+