Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പതിയെ താഴുന്നു; 14 കാരറ്റ് ആഭരണം വാങ്ങിയാല്‍ 40,000 രൂപ ലാഭിക്കാം, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. വ്യാഴാഴ്ച വരെ വലിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. ഇന്ന് രാവിലെയും വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അവസരമാകും. അഡ്വാന്‍സ് ബുക്കിങ് ചെയ്ത് ആശങ്ക ഒഴിവാക്കാം. അതേസമയം, വിലയില്‍ എന്തു മാറ്റമാണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വിപണിയില്‍.

സൗദി അറേബ്യ കട്ടായം പറഞ്ഞു; പൊടുന്നനെ യുഎസ് എല്ലാം നിര്‍ത്തി, ഖത്തറും മുഖംതിരിച്ചു
സൗദി അറേബ്യ കട്ടായം പറഞ്ഞു; പൊടുന്നനെ യുഎസ് എല്ലാം നിര്‍ത്തി, ഖത്തറും മുഖംതിരിച്ചു

ക്രൂഡ് ഓയില്‍ ബാരല്‍ വില 101 ഡോളറിലെത്തിയിട്ടുണ്ട്. ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 94.43 ആയി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4715 ഡോറിലെത്തി. കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് കേരള സ്വര്‍ണവിപണിയിലും വില മാറും.

gold price kerala may9

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 13965 രൂപയായി. പവന് 240 രൂപ താഴ്ന്ന് 111720 രൂപയുമായി. ഇന്നലെയും ഇതേ നിരക്കില്‍ തന്നെയായിരുന്നു വില കുറഞ്ഞത്. അതേസമയം, കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 275 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2750 രൂപയുമായി.

വില ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് താല്‍പ്പര്യക്കാര്‍ ഏറി വരുന്നുണ്ട്. ഇന്ന് 14 കാരറ്റ് ഗ്രാമിന് 8935 രൂപയാണ് വില. പവന് 71480 രൂപയും. 22 കാരറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റമാണ് ഈ സ്വര്‍ണത്തിന്. എന്നാല്‍ 22 കാരറ്റിന്റെയും 14 കാരറ്റിന്റെയും സ്വര്‍ണത്തില്‍ ചില മാറ്റങ്ങളുണ്ട്. അക്കാര്യം അറിയാം...

22, 14 കാരറ്റ് ആഭരണ വില വ്യത്യാസം

22 കാരറ്റ് സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ ഇന്ന് ഒരു പവന് 1.20 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണ് ഈ വിലയില്‍ എത്തുക. അതേസമയം, 14 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ 80000 രൂപ ചെലവ് വന്നേക്കും. മേല്‍പ്പറഞ്ഞ അനുബന്ധ ചെലവുകള്‍ ആഭരണത്തിനുണ്ടാകും.

22 കാരറ്റില്‍ ആഭരണവും കോയിനും ലഭിക്കും. എന്നാല്‍ 14 കാരറ്റില്‍ ആഭരണം മാത്രമേ കിട്ടുകയുള്ളൂ. കോയിനോ ബാറോ ലഭിക്കില്ല. 22 കാരറ്റ് ആഭരണങ്ങളാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ ഈടായി വാങ്ങുക. എന്നാല്‍ 14 കാരറ്റ് ആഭരണം വായ്പക്ക് ഈടായി സ്വീകരിക്കില്ല. 14 കാരറ്റില്‍ സ്വര്‍ണത്തിന്റെ അംശം കുറവാണ്.

22 കാരറ്റില്‍ 91.6 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളുമായിരിക്കും. എന്നാല്‍ 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം. ബാക്കി മറ്റു ലോഹങ്ങളും. ഈ സ്വര്‍ണം വാങ്ങുമ്പോള്‍ വില കുറവാണ് എന്നതുപോലെ തന്നെ ഉപഭോക്താവ് മറിച്ച് വില്‍ക്കുമ്പോഴും വില കുറവായിരിക്കും. സ്വര്‍ണത്തിന്റെ അംശം കുറവായതിനാല്‍ വേഗം മാറ്റ് കുറയാനുള്ള സാധ്യതയുമുണ്ട്. എങ്കിലും ആഭരണം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+