Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇതെങ്ങോട്ടാണ്; ഇന്നും വില വര്‍ധിച്ചു, താഴാനുള്ള സാധ്യത കുറവ്, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതില്‍ വില കൂടിയിരുന്നു എങ്കില്‍ ഇന്ന് നേരിയ വര്‍ധനവാണ്. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ സ്വര്‍ണവില കുറയാന്‍ പര്യാപ്തമല്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇനിയും വില കൂടാന്‍ തന്നെയാണ് സാധ്യത. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം.

ഇന്ത്യയുടെ കയറ്റുമതി വ്യാപാരം ശക്തിപ്പെട്ടാല്‍ രൂപയുടെ മൂല്യം ഉയരാന്‍ വഴിയൊരുങ്ങും. ഇത് നേരിയ തോതില്‍ സ്വര്‍ണവില കുറയുന്നതിലേക്ക് നയിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് ഇടിവായ 88.33 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് അല്‍പ്പം കയറി 88.10 എന്ന നിരക്കിലെത്തി. ഇന്നത്തെ സ്വര്‍ണവില എത്രയാണ്, വില കുറയണമെങ്കില്‍ എന്ത് മാറ്റം വരണം എന്നീ കാര്യങ്ങള്‍ പറയാം...

gold price kerala september2

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9725 രൂപയിലെത്തി. പവന് 160 രൂപ കൂടി 77800 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7985 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6215 രൂപ, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4010 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 131 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളി.

കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില ചരിത്ര നിരക്കിലാണ്. രാജ്യാന്തര സ്വര്‍ണ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3490 ഡോളറായിട്ടുണ്ട്. വൈകാതെ 3500 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില 78500 രൂപയിലെത്തും. ഡോളര്‍ മൂല്യം കുറഞ്ഞിരിക്കുന്നതും രൂപയുടെ മൂല്യം തിരിച്ചുകയറാത്തതുമാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

സ്വര്‍ണവില കുറയണം എങ്കില്‍ ഈ മാറ്റം സംഭവിക്കണം

അമേരിക്ക ഉയര്‍ത്തിയ വ്യാപാര പോര്, അമേരിക്കയിലെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കും എന്ന പ്രചാരണം എന്നിവ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമാണ്. ഇനി സ്വര്‍ണവില കുറയണം എങ്കില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കണം. അതായത്, വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷ സാഹചര്യം ഇല്ലാതാകുക, പലിശ നിരക്ക് ഉയര്‍ത്തുക, വ്യാപാര തര്‍ക്കം പരിഹരിക്കുക, ഡോളര്‍-രൂപ മൂല്യം ഉയരുക തുടങ്ങി ഒരുപിടി മാറ്റങ്ങള്‍ സംഭവിക്കണം.

എല്ലാ മാറ്റവും ഒരുമിച്ച് സംഭവിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില താഴുമെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നേരിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അതിനിടെ ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കയറി വരുന്നുണ്ട്. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. അതോടെ ഇന്ത്യന്‍ രൂപ കൂടുതല്‍ പരുങ്ങലിലാകുകയും സ്വര്‍ണവില കൂടുകയും ചെയ്യും.

നാളെ മുതല്‍ രണ്ട് ദിവസം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരും. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നാണ് കരുതുന്നത്. അതേസമയം, ചില വസ്തുക്കളുടെ നികുതി മാത്രം 40 ശതമാനത്തിലേക്ക് ഉയര്‍ത്തും. ഏതൊക്ക വസ്തുക്കളാണ് ഇതില്‍പ്പെടുക എന്നാണ് വ്യാപാരികള്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണത്തിന്റെ ജിഎസ്ടി കുറയ്ക്കുമോ അതോ ഉയര്‍ത്തുമോ എന്നതിന് അനുസരിച്ച് സ്വര്‍ണവിലയിലും മാറ്റം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+