Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും വീണു; പണി കൊടുത്തത് ഡോളര്‍, ഇനിയും കുറഞ്ഞേക്കും, പക്ഷേ... പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കവെയാണ് ഇന്നത്തെ ഇടിവ്. ദിവസങ്ങള്‍ക്ക് മുമ്പ് 59000 എന്ന പവന്‍ വിലയിലേക്ക് കുതിക്കവെ വില ഇടിഞ്ഞിരുന്നു. വീണ്ടും സമാനമായ മാറ്റമാണ് സ്വര്‍ണവിലയില്‍ ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇനിയും വില കുറയുമെന്ന സൂചനകള്‍ വിപണി നല്‍കുന്നുണ്ട്. എന്നാല്‍ രണ്ടു കാര്യങ്ങള്‍ ആശങ്കയായി നില്‍ക്കുന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 56200 രൂപയായിരുന്നു. ഏറ്റവും കൂടിയത് 58880 രൂപയും. അതായത് 2700 രൂപയോളം ഈ മാസം മാത്രമായി വര്‍ധിച്ചു. ഓരോ മാസവും 2000-2500 രൂപയോളം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ വില കുറയുന്നത് കാത്തിരിക്കാതെ അഡ്വാന്‍സ് ബുക്കിങ് രീതി ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് ജ്വല്ലറി മേഖലയിലുള്ളവര്‍ പറയുന്നു. ഇനി ഇന്നത്തെ വില സംബന്ധിച്ച് വിശദീകരിക്കാം...

goldprice-october28

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 58520 രൂപയാണ് നല്‍കേണ്ടത്. 360 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7135 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ താഴ്ന്ന് 6025 രൂപയിലെത്തി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഔണ്‍സ് സ്വര്‍ണത്തിന് 2748 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. ഇന്ന് 2728 ഡോളര്‍ വരെ താഴ്ന്ന ശേഷം അല്‍പ്പം ഉയര്‍ന്ന് 2732ലെത്തി. അന്തര്‍ദേശീയ വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും വിലയില്‍ മാറ്റം വന്നിരിക്കുന്നത്. അന്തര്‍ദേശീയ വിപണിയില്‍ ഇനിയും വില കുറഞ്ഞേക്കുമെന്ന അഭിപ്രായം വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.

ചൈനയില്‍ നിന്ന് സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിച്ചു. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ആശങ്ക നീങ്ങി വരുന്നതും സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ ഒഴിയാന്‍ കാരണായി. എന്നാല്‍ പശ്ചിമേഷ്യയില്‍ ഏത് സമയവും സാഹചര്യം മാറിയേക്കാം.

അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായി. ഡോളര്‍ സൂചിക 104 കടന്ന് കുതിക്കുകയാണ്. ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവയാണ്. ഡോളര്‍ ഇനിയും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില വീണ്ടും കുറയും. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് അടുത്ത മാസം കുറയ്ക്കുമെന്ന അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും.

ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന മാറ്റമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വില കുറഞ്ഞുവരുന്നത് വിപണിക്ക് ആശ്വാസമാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 72 ഡോളറിലേക്ക് താഴ്ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ 84.07 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ ഇനിയും കരുത്താര്‍ജിച്ചാല്‍ ഇന്ത്യന്‍ രൂപ ഇടിയും. ഇത് സ്വര്‍ണത്തിനും എണ്ണയ്ക്കും വില ഉയരാന്‍ ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+