Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കയറുന്നത് അതിവേഗം, ഇറക്കം പതിയെ... ഇന്ന് വില കുറഞ്ഞു, പ്രവചിക്കാന്‍ പറ്റാതെ വിപണി

കൊച്ചി: മലയാളികള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ചയാണ് സ്വര്‍ണവില. അത്രയും വലിയ കുതിപ്പാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. എന്താണ് വില വര്‍ധിക്കാന്‍ കാരണം എന്നാണ് പലരും ചോദിക്കുന്നത്. യുദ്ധം നടക്കുകയല്ലേ എന്ന ഒറ്റവാക്ക് മറുപടി നല്‍കാമെങ്കിലും സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍ തീരുമാനിക്കുന്നത് ഏതെങ്കിലും ഒരു ഘടകമല്ല എന്നതാണ് സത്യം.

മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണത്തില്‍ 4000ത്തോളം രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ മൂന്നാഴ്ച തികയുമ്പോള്‍ ഏകദേശം അത്ര തന്നെ വില വര്‍ധിച്ചു. ഓരോ മാസവും ഇത്രയും ഉയര്‍ന്ന അളവില്‍ വില വര്‍ധിച്ചാല്‍ എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ചോദ്യം സ്വാഭാവികം. വില കുറയാന്‍ സാധ്യതയുണ്ടോ എന്ന് ഉപഭോക്താക്കള്‍ ചോദിക്കുന്നുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. അറിയാം ഇന്നത്തെ സ്വര്‍ണവില...

gold-price-april20

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 54440 രൂപയാണ്. വെള്ളിയാഴ്ചയിലെ വിലയില്‍ നിന്ന് വെറും 80 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ച നിരക്ക് ഉയര്‍ന്ന അളവില്‍ ആയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6805 രൂപയിലെത്തി. വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ വിശദീകരിക്കാം..

സ്വര്‍ണവിലയില്‍ നേരിയ കുറവ് വരാനാണ് സാധ്യത. അന്തര്‍ദേശീയ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് വലിയ കുതിപ്പുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കണ്ടത്. എന്നാല്‍ യുദ്ധഭീതി പൂര്‍ണമായും ഒഴിവായിട്ടില്ല. ഇറാന്‍ ഇസ്രായേലിനെതിരെ തിരിച്ചടിച്ചാല്‍ സ്വര്‍ണവിലയും എണ്ണവിലയും കുതിക്കുമെന്ന് ഉറപ്പാണ്.

വിപണിയിലെ സാഹചര്യം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ ഇറാനെ ആക്രമിക്കുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഇറാന്‍ തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വീണ്ടും ആക്രമിച്ചു... ഇതെല്ലാം സംഭവിക്കുമ്പോള്‍ സ്വര്‍ണവില കുതിക്കുകയാണ്. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് വില ഉയരാന്‍ കാരണം.

അതേസമയം, ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണവില കുറയാന്‍ സഹായിക്കുന്ന ഘടകമാണ്. മാത്രമല്ല, പലിശ നിരക്കില്‍ ഉടന്‍ മാറ്റം വരുത്തില്ല എന്ന യുഎസ് കേന്ദ്ര ബാങ്ക് അധ്യക്ഷന്റെ പ്രതികരണവും സ്വര്‍ണവില കുറയാന്‍ ഇടവരുത്തും. അതിനിടെയാണ് എല്ലാം തകിടം മറിച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രീയം മാറിമറിയുന്നത്.

ഡോളര്‍ സൂചിക 106.12 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.37 എന്ന നിരക്കിലെത്തി. എണ്ണവില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 87.29 ഡോളര്‍ ആയി. കഴിഞ്ഞ ദിവസം 89 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എണ്ണ രാജ്യങ്ങള്‍ വില 100 ഡോളറിലെത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+